തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിലെ ബോർഡുകളിൽ സ്ഥലപ്പേരിനൊപ്പം കോഡ് നമ്പർ കൂടി ചേർക്കാൻ തീരുമാനം. ബസ് ഓട്ടത്തിനിടയിൽ പെട്ടെന്ന് സ്ഥലപ്പേര് വായിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിൻ്റെ ഭാഗമാണ് ഈ മാറ്റം. ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലോട്ടുള്ള എല്ലാ ബസുകളിലും 30 നു മുൻപും ഓർഡിനറി ബസുകളിൽ ജൂലൈ 31 ന് അകവും ഇതിനുള്ള ക്രമീകരണം പൂർത്തിയാക്കാൻ കെ എസ് ആർ ടി സി എം ഡി നിർദ്ദേശം നൽകി.
ആദ്യം ഒരോ ജില്ലയേയും സൂചിപ്പിക്കുന്ന കോഡ് അതിന് ശേഷം സ്ഥലങ്ങൾ സൂചിപ്പിക്കുന്ന അക്കം എന്നിങ്ങനെയാണ് കോഡ് തയ്യാറാക്കുന്നത്. 1 മുതൽ 14 വരെ നമ്പറുകൾ ജില്ലയിലെ പ്രധാന ഡിപ്പോകളും, 15 മുതൽ 99 വരെ മറ്റ് കെ എസ് ആർ ടി സി ഡിപ്പോകളുമാണ്. വിനോദ സഞ്ചാര, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ബസുകൾക്കും പ്രത്യേക റൂട്ട് നമ്പർ ഉണ്ടാകും
പത്തനംതിട്ട ഡിപ്പോയുടെ പി ടി 3 യും അടൂർ -42, കോന്നി – 43, പന്തളം – 44, തിരുവല്ല – 51, റാന്നി- 57, മല്ലപ്പള്ളി- 58, പമ്പ- 94 എന്നിങ്ങനെയാണ് കോഡ് നമ്പറുകൾ .