Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsറാന്നി വലിയ...

റാന്നി വലിയ കലുങ്കിലെ കനാൽ പാലത്തിന് അടിയിൽ  കണ്ടെയ്നർ ലോറി കുടുങ്ങി

പത്തനംതിട്ട: സംസ്ഥാന പാതയിൽ റാന്നി വലിയ കലുങ്കിലെ കനാൽ പാലത്തിന് അടിയിൽ  കണ്ടെയ്നർ ലോറി കുടുങ്ങി. തിരക്കേറിയ പാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഉതിമൂട് വലിയ കലുങ്കിൽ കൂടി കടന്നുപോകുന്ന പമ്പ ഇറിഗേഷൻ പ്രൊജക്ടിന്റെ കനാൽ പാലമാണ് റോഡിലൂടെ പോകുന്ന വലിയ വാഹനങ്ങൾക്ക് ഭീഷണിയായി മാറിയത്.

പാതയ്ക്ക് കുറുകെ കനാൽ പാലം ഉള്ളതിനാൽ ഉയരം കൂടിയ വാഹനങ്ങൾക്ക് കടന്നുപോകാനാവില്ല. ദിവസവും അനവധി വലിയ വാഹനങ്ങളാണ് പാലത്തിനടിയിലൂടെ കടന്നുപോകാനാവാതെ ഏറെ പണിപ്പെട്ട് തിരികെ മടങ്ങുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്ന് സ്ഥലമറിയാതെ എത്തുന്ന വലിയ വാഹനങ്ങളുടെ ഡ്രൈവർമാരാണ് ഇക്കാരണത്താൽ ഏറെ വലയുന്നു. സ്ഥലത്ത് എത്തിക്കഴിയുമ്പോൾ മാത്രമാണ് ഇതുവഴി കടന്നുപോകാനാവില്ലെന്ന് അറിയുന്നത്.

മേൽപ്പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മികച്ച റോഡ് വന്നതിനാൽ  ഇവിടെ മേൽപ്പാലം നിർമിക്കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 15/04/2024 Win Win W 765

1st Prize Rs.7,500,000/- (75 Lakhs) WY 129908 (KANHANGAD) Consolation Prize Rs.8,000/- WN 129908 WO 129908 WP 129908 WR 129908 WS 129908 WT 129908 WU 129908 WV 129908 WW...

സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഇന്ന് 3 ന് 

പത്തനംതിട്ട : സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഇന്ന് 3 ന് നടക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യോഗത്തിൽ പങ്കെടുക്കും. 9 പേരെയാണ് ഇന്ന് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കുന്നത്....
- Advertisment -

Most Popular

- Advertisement -