കൊല്ലം : ഉത്ര വധക്കേസിലെ നാലാം പ്രതി സൂര്യയ്ക്ക് തൊഴിൽ തേടി വിദേശത്തു പോകാൻ കോടതി അനുമതി നൽകി.ഉത്രയുടെ ഭർത്താവ് സൂരജിന്റെ സഹോദരിയാണ് സൂര്യ.കർശന ഉപാധികളോടെയാണ് പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജഡ്‌ജി ആശ മറിയം മാത്യൂസ് അനുമതി നൽകിയത്.
അച്ഛൻ പക്ഷാഘാതം വന്ന് കിടപ്പിലാണെന്നും എംബിഎ ബിരുദധാരിയായ തനിക്ക് കേസ് കാരണം നാട്ടിൽ ജോലി ലഭിക്കാൻ സാധ്യതയില്ലെന്നും വിദേശത്ത് തൊഴിൽ തേടിപ്പോകാൻ പാസ്പോർട്ട് എടുക്കാൻ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സൂര്യ ഹർജി സമർപ്പിച്ചത്.പ്രോസിക്യൂഷൻ ഇതിനെ എതിർത്തെങ്കിലും കോടതി അനുമതി നൽകുകയായിരുന്നു.വിചാരണ കോടതിക്ക് മുന്നിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും സൂര്യയെ ഒഴിവാക്കിയിട്ടുണ്ട്.
ഉത്രയെ മൂർഖൻ പാമ്പിന്റെ കടിയേൽപിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവ് സൂരജ് ശിക്ഷിക്കപ്പെട്ടു ജയിലിലാണ്.അച്ഛൻ സുരേന്ദ്രപ്പണിക്കർ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാണ് മറ്റ് പ്രതികൾ.