Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsപാലരുവി എക്സ്പ്രസ്സിന്റെ...

പാലരുവി എക്സ്പ്രസ്സിന്റെ ജനറൽ കോച്ചുകൾ കുറക്കാനുള്ള തീരുമാനം പുനപരിശോധിക്കണം: യൂത്ത് ഫ്രണ്ട്

തിരുവല്ല: തൂത്തുകുടിയിൽ നിന്ന് തിരുവല്ല വഴി പാലക്കാട്ടേക്കും തിരികെയും പോകുന്ന  പാലരുവി എക്സ്പ്രസ്സിന്റെ ജനറൽ കോച്ചുകൾ കുറച്ചുകൊണ്ട് എ സി കോച്ച് ആക്കാനുള്ള റെയിൽവേയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് യൂത്ത് ഫ്രണ്ട്  ആവശ്യപ്പെട്ടു.

11 ജനറൽ കമ്പാർട്ട്മെന്റും  5 സ്ലീപ്പർ കോച്ചുമടക്കം അടക്കം 18 ബോഗികളാണ് പാലരുവിക്കുള്ളത്.11 ജനറൽ കോച്ചിലും നിറയെ യാത്രക്കാരുമായി തിങ്ങി നിറഞ്ഞാണ്  നിത്യേന കടന്നുപോകുന്നത്. ഇതിലൊരു ജനറൽ കമ്പാർട്ട്മെൻറ് ഒഴിവാക്കിയാണ് പകരം എ സി കോച്ചു പിടിപ്പിക്കുന്നത്.  ജനറൽ കമ്പാർട്ട്മെൻ്റിലെ തിരക്ക് നിയന്ത്രണാധീതമാവുകയും ഇത് യാത്രക്കാർക്ക് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും, അഡീഷണൽ ആയി എ സി കമ്പാർട്ട്മെൻറ് പാലരുവിയിൽ കൂട്ടിച്ചേർക്കുന്നതാണ് യാത്രക്കാരോട് റെയിൽവേയ്ക്ക് നൽകാവുന്ന  വലിയ സഹായം എന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ് പറഞ്ഞു. ജൂലൈ 4 മുതലാണ് പാലരുവിയിൽ പരിഷ്കാരം പ്രാബല്യത്തിൽ വരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശമ്പളം നിർബന്ധപൂർവ്വം പിടിക്കുന്നതിൽ സഹകരിക്കില്ല, CMDRF ൽ സംഭാവന നൽകും – ചവറ ജയകുമാർ

തിരുവനന്തപുരം : ശമ്പളം നിർബന്ധപൂർവ്വം പിടിക്കുന്നതിൽ സഹകരിക്കിലെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അറിയിച്ചു.വയനാട് ദുരിതാശ്വാസ ഫണ്ടിൽ ജീവനക്കാർ നൽകേണ്ട സംഭാവന നിർബന്ധമല്ല എന്ന് ഉത്തരവിൽ പറയുമ്പോഴും ഓഫീസ്...

പമ്പാതടത്തിലെ പാട്ടുകൾ :  പുസ്തക  പ്രകാശനം  നടന്നു

പത്തനംതിട്ട: മാധ്യമ പ്രവർത്തകനും ചരിത്രകാരനുമായ ബാബു തോമസിൻ്റെ പമ്പാതടത്തിലെ പാട്ടുകൾ  പുസ്തക  പ്രകാശനം  മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാ അദ്ധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത   നിർവ്വഹിച്ചു. ആറന്മുളയിലും പരിസരപ്രദേശങ്ങളിലുമടക്കം...
- Advertisment -

Most Popular

- Advertisement -