Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsയുഡിഎഫ് അധികാരത്തിൽ...

യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല ആചാര സംരക്ഷണ സമര കേസുകള്‍  പിന്‍വലിക്കും: കെസി വേണുഗോപാല്‍

പത്തനംതിട്ട: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ശബരിമല യുവതി പ്രവേശന കാലത്ത് എടുത്ത കേസുകള്‍ പിന്‍വലിക്കലാവും ആദ്യം ചെയ്യുകയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. റാന്നിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി പഴകുളം മധുവിന്റെ തിരഞ്ഞടുപ്പ് പ്രചാരണാര്‍ഥം ഇടപ്പാവൂര്‍ പേരൂച്ചാലില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയും സി.പിഎമ്മും ചങ്ങാത്തത്തിലാണ്. പിണറായിയെ മോദി സംരക്ഷിക്കും, മോ ദിക്ക് വേണ്ടത് പിണറായി ചെയ്തുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്. പ്രഖ്യാപിച്ച എല്ലാ ഉറപ്പുകളും പാലിക്കും. എല്‍.ഡി.എഫ്. സര്‍ക്കാര്‍ മൂ ന്നാമതും അധികാരത്തിലെത്തുമെന്നത് കേരളത്തിലെ ജനങ്ങള്‍ ദുസ്വപ്നത്തില്‍പോലും കാണാന്‍ കഴിയില്ല. ശബരിമലയില്‍ നടന്ന കാട്ടുകൊള്ള ഞങ്ങളെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ജാതിമത ഭേദമില്ലാതെ ലക്ഷക്കണക്കിന് വിശ്വാസികളെ ബാധിക്കും. ശബരിമല പ്രശ്‌നത്തില്‍ നിയമസഭയ്ക്ക് അകത്തും പുറത്തും നിശ്ശബ്ദതയാണ് റാന്നി എംഎല്‍എ സ്വീകരിച്ചെന്ന് അദ്ദേഹം ആരോപിച്ചു.

ശബരിമലയിലെ ആചാര ലംഘനത്തിനും സ്വര്‍ണക്കൊള്ളയ്ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് യുഡിഎഫ് ആണ്. അതിനാല്‍ യുഡിഎഫ് അധികാരത്തില്‍ വരണം.അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ക്കെതിരെ ഉചിത നടപടിയില്ലെ. 10 വര്‍ഷത്തെ ഇടതുഭരണം പരാജയമാണ്. അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ക്കെതിരെ ഉചിതമായ നടപടി ഉണ്ടായില്ല. കേസ് സിബിഐക്കു കൈമാറാന്‍ തയാറായില്ല. ഇതു കേന്ദ്രവുമായുള്ള ഒത്തുകളിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ : 14 ദിവസം റിമാൻഡിൽ

പത്തനംതിട്ട : ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പതിനാലുദിവസത്തേക്ക് റിമാൻഡ് ചെയ്തു. രാഹുലിനെ മാവേലിക്കര സ്‍പെഷൽ സബ് ജയിലിലേക്ക് മാറ്റി .ഐപിസി 376, 506 വകുപ്പുകളാണ് രാഹുലിന് മേൽ ചുമത്തിയിട്ടുള്ളത്....

സഭയ്ക്കകത്തും പുറത്തും മോൻസ് ജോസഫിനു ജനങ്ങളുടെ പ്രശ്ന‌ങ്ങൾ മാത്രമേയുള്ളു,  ഈ നിലപാട് മാതൃകാപരം: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: സഭയ്ക്കകത്തും പുറത്തും മോൻസ് ജോസഫിനു കടുത്തുരുത്തിയിലെ ജനങ്ങളുടെ പ്രശ്ന‌ങ്ങൾ മാത്രമേയുള്ളുവെന്നും ഈ പോസിറ്റീവ് നിലപാട്എല്ലാ ജനപ്രതിനിധികൾ ക്കും മാതൃകയാണെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭയിൽ 25 വർഷം പൂർത്തിയാക്കിയ മന്ത്രി മോൻസ്...
- Advertisment -

Most Popular

- Advertisement -