തിരുവല്ല : എം സി റോഡിലെ തുകലശ്ശേരി- കാവുംഭാഗം റോഡ് വശത്തെ ഓട അപകടക്കെണിയാകുന്നു. ഈ റോഡിൽ രണ്ട് അടി വീതിയും മൂന്ന് അടി താഴ്ചയുമുള്ള ഓട കാടുമൂടിയ നിലയിലാണ്. വലിയ വാഹനങ്ങൾക്ക് സൈഡ് നൽകുമ്പോൾ ഇരുചക്രവാഹനക്കാർ ഓടയിൽ പതിക്കുന്നത് പതിവാകുന്നു.
അമ്യതവിദ്യാലയം, ഹോസ്വർത്ത് വിദ്യാലയം, ബധിരവിദ്യാലയം, തിരുവല്ല മഹാദേവക്ഷേത്രം, കാവുംഭാഗം എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടക്കെണി. അധികാരികളുടെ ഭാഗത്ത് നിന്ന് കാടുതെളിക്കുകയോ ഓടയ്ക്ക് മുകളിൽ സ്ലാബ് ഇടുകയോ ചെയ്യണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടു






