Wednesday, April 16, 2025
No menu items!

subscribe-youtube-channel

HomeNewsനഗരസഭാ ഓഫിസിൽ...

നഗരസഭാ ഓഫിസിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ജീവനക്കാർ വിശദീകരണം നൽകി

തിരുവല്ല : തിരുവല്ല നഗരസഭാ ഓഫിസിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ജീവനക്കാർ വിശദീകരണം നൽകി.കഴിഞ്ഞ ഞായറാഴ്ച ആണ് ജീവനക്കാർ റീൽസ് എടുത്തത്. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് ജോലിക്ക് എത്തിയതെന്ന് ജീവനക്കാർ പറഞ്ഞു. അന്ന് ഉച്ചഭക്ഷണത്തിൻ്റെ ഇടവേളയിലാണ് റീൽസ് എടുത്തതെന്ന് ജീവനക്കാർ വിശദീകരിച്ചു.

നഗരസഭാ റവന്യൂ വിഭാഗത്തിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള 8 ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയത്. 3 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും  നോട്ടീസിൽ സൂചിപ്പിച്ചിരുന്നു. നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് ജീവനക്കാർ വിശദീകരണം നൽകിയത്. സംഭവത്തിൽ നഗരകാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് തിരുവല്ല നഗരസഭാ സെക്രട്ടറി അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിസ്താരയുടെ പ്രവര്‍ത്തനം ഇന്ന് അവസാനിക്കും

ന്യൂഡൽഹി : പ്രമുഖ വിമാന കമ്പനിയായ വിസ്താരയുടെ പ്രവര്‍ത്തനം ഇന്ന് അവസാനിക്കും. നാളെ മുതൽ വിസ്താരയുടെ പ്രവർത്തനങ്ങൾ എയർ ഇന്ത്യയുമായി ഏകീകരിക്കും. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര 2022...

ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല : പതിനാലുകാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു

കോഴിക്കോട് : ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. പയ്യോളി കാരക്കോട് ഇന്നലെ രാത്രിയായിരുന്നു ഉറങ്ങി കിടന്ന മാതാവിനെ 14-കാരൻ അക്രമിച്ചത്. മൊബൈൽ ഗെയിമിന് അടിമയായ കുട്ടി...
- Advertisment -

Most Popular

- Advertisement -