തിരുവനന്തപുരം : മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് മരണം വരെ കഠിനതടവും 1.90 ലക്ഷം പിഴയും വിധിച്ച് തിരുവനന്തപുരം പോക്‌സോ ജില്ലാ കോടതി.വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെ കഠിനതടവാണ് തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം.പി.ഷിബു വിധിച്ചത് .പിഴയിൽ 1.5 ലക്ഷം രൂപ കുട്ടിക്കു നല്‍കണം
കുട്ടിക്ക് ഒന്നര വയസുള്ളപ്പോൾ അമ്മ മരിച്ചിരുന്നു. പിതാവിന്റെ സംരക്ഷണയിലായിരുന്ന പെൺകുട്ടിയെ ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ മുപ്പത്തിയേഴുകാരനായ പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 2023-ൽ 15-ാം വയസ്സിലാണ് പിതാവ് പീഡിപ്പിക്കുന്ന വിവരം പെൺകുട്ടി ക്ലാസ് ടീച്ചറോടു പറഞ്ഞത്.തുടര്‍ന്നു പൊലീസ് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.