Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsവെള്ളക്കെട്ടിൽ ഒറ്റപ്പെട്ടു...

വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടു പോയ വൃദ്ധയെ അഗ്നിരക്ഷാസേന രക്ഷിച്ചു

തിരുവല്ല: വെള്ളക്കെട്ടിൽ വീട്ടിൽ ഒറ്റപ്പെട്ടു പോയ വൃദ്ധയെ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചു. ഇന്ന് ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ മഴയിൽ വീട്ടിൽ കഴുത്തൊപ്പം വെള്ളത്തിൽ അകപ്പെട്ടു പോയ  മഞ്ഞാടി തീപ്പിനി കട്ടത്തറ ഹൗസ് പൊന്നമ്മ ഡാനിയേൽ  ആണ്  വെളളക്കെട്ടിൽ അകപ്പെട്ടത്. തുടർന്ന് വൈകിട്ട് 4.50 ഓടെ  അഗ്നിരക്ഷാസേന നിലയത്തിൽ സംഭവം  അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ എത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വർഷങ്ങളായി ഇവിടെ ദുരിതം അനുഭിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.

ഈ പ്രദേശത്ത് 9 വീട്ടുകാർ ആണ് ഉണ്ടായിരുന്നത്. രണ്ട് വീട്ടുകാർ ഒഴികെ മറ്റുള്ളവർ  വീട് വാടയ്ക്ക് നൽകി മാറിയാണ് താമസിക്കുകയാണ്. ശക്തമായ മഴയിൽ വെളളം ഒഴുകി മാറാൻ സാധിക്കാത പോയതാണ് വെള്ളക്കെട്ടിന് കാരണമായത്.

ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ എൻ ആർ  ശശികുമാർ ഉദ്യോഗസ്ഥരായ സണ്ണി, അശോക്, ജി കെ ഷിജു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി നാമനിർദ്ദേശപത്രിക സമർപ്പിച്ചു

പത്തനംതിട്ട : പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി  വരണാധികാരിയായ ജില്ലാ കലക്ടർ പ്രേം കൃഷ്ണന്  മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു .ബിജെപി സംസ്ഥാന സെക്രട്ടറിയും...

പെരിങ്ങര ശ്രീ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നാൽപ്പത്തൊന്ന് മഹോത്സവം  26 ന്

തിരുവല്ല: പെരിങ്ങര ശ്രീ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നാൽപ്പത്തൊന്ന് മഹോത്സവം ഡിസംബർ 26 ന് നടക്കും.  അന്നേ ദിവസം രാവിലെ 5.50 ന് കേളി, 8 ന് ഭാഗവത പാരായണം, 9 ന്...
- Advertisment -

Most Popular

- Advertisement -