Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsപുഷ്പോത്സവം 2026...

പുഷ്പോത്സവം 2026 സമാപിച്ചു

തിരുവല്ല: അഗ്രി ഹോൾട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നഗരസഭ മൈതാനത്തിൽ നടന്നു വരുന്ന പുഷ്പോത്സവം സമാപിച്ചു. സമാപന സമ്മേളനം നിയമസഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

ഇന്നത്തെ കാലഘട്ടത്തിൽ ഓരോ വ്യക്തികളും  പ്രയാസങ്ങളിലും പ്രതിസന്ധികളിലും അകപ്പെട്ട് മുന്നോട്ട് പോകുമ്പോൾ അവർക്ക് മനസുഖവും സമാധാനവും ലഭിക്കുവാൻ പുഷ്പമേള പോലുള്ള ആഘോഷങ്ങൾ സഹായിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡൻ്റ് അഡ്വ. കെ. പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു.

കോട്ടയം മെഡിക്കൽ കോളേജ് സുപ്രണ്ട് ഡോ. ടി. കെ ജയകുമാർ, അഡ്വ. കെ.ജി രതീഷ്കുമാർ, ജനറൽ കൺവീനർ ജൂബി പീടിയേക്കൽ, ട്രഷറാർ ഷാജി തിരുവല്ല എന്നിവർ പ്രസംഗിച്ചു. കോട്ടയം മെഡിക്കൽ കോളേജ് സുപ്രണ്ട് ഡോ. ടി.കെ ജയകുമാർ, ഫോക്ക്ലോർ അക്കാഡമി ഫെല്ലോഷിപ്പ് ലഭിച്ച പ്രകാശ് വള്ളംകുളം, പൈതൃക് സ്കൂൾ ഓഫ് യോഗ ഡയറക്ടർ സുധീഷ് എന്നിവരെ ആദരിച്ചു.

ജില്ലാ കലക്ടർ പ്രേം കൃഷ്ണൻ ഐ.എ.എസ്, തഹസിദാർ ജോബിൻ കെ. ജോർജ്, മറിയാ ഉമ്മൻ എന്നിവർ പുഷ്പോത്സവം സന്ദർശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗോവയിലും ഹരിയാനയിലും പുതിയ ഗവർണർമാർ

ന്യൂഡൽഹി : ഗോവയിലും ഹരിയാനയിലും പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ മാറ്റി അശോക് ഗജപതി രാജുവിനെ നിയമിച്ചു .പ്രൊഫസർ ആഷിം കുമാർ ഘോഷിനെ ഹരിയാന...

വെയിറ്റിംഗ് ഷെഡിൽ കഴിഞ്ഞു വന്നിരുന്ന വൃദ്ധനെ ആറന്മുള ജനമൈത്രി പോലീസ്  അനാഥാലയത്തിലെത്തിച്ചു

ആറന്മുള: മാസങ്ങളായി വെയിറ്റിംഗ് ഷെഡിൽ കഴിഞ്ഞുവന്നിരുന്ന അനാഥനായ വൃദ്ധനെ ആറന്മുള ജനമൈത്രി പോലീസ് അടൂരുള്ള അനാഥാലയത്തിൽ പ്രവേശിപ്പിച്ചു. മാസങ്ങളായി ആറന്മുള കോഴിപ്പാലം ബസ് സ്റ്റോപ്പിലെ വെയിറ്റിംഗ് ഷെഡിൽ കഴിഞ്ഞുവന്നിരുന്ന ഇടയാറന്മുള തെക്കേവശത്ത് വീട്ടിൽ...
- Advertisment -

Most Popular

- Advertisement -