തിരുവനന്തപുരം : ടിപി ചന്ദ്രശേഖരൻ വധക്കേസ് കേസ് പ്രതികൾക്ക് പ്രതികൾക്ക് 1000 ദിവസത്തിലേറെ പരോൾ അനുവദിച്ചിട്ടുണ്ടെന്ന് സർക്കാർ നിയമസഭയിൽ .ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതു മുതൽ കേസിലെ മൂന്ന് പ്രതികള്‍ക്ക് 1000 ദിവസത്തെ പരോളും ആറു പ്രതികള്‍ക്ക് 500 ദിവസത്തിലധികം പരോളും അനുവദിച്ചുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
കെ.സി. രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, അണ്ണന്‍ സജിത്ത് എന്നിവര്‍ക്കാണ് 1000 ദിവസത്തിലേറെ പരോള്‍ ലഭിച്ചത്.എന്നാൽ കൊടി സുനിക്ക് 60 ദിവസത്തെ പരോള്‍ മാത്രമേ അനുവദിച്ചിട്ടുള്ളൂ. എമര്‍ജന്‍സി ലീവ്, ഓര്‍ഡിനറി ലീവ്, കോവിഡ് സ്‌പെഷ്യല്‍ ലീവ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് പരോള്‍ അനുവദിച്ചത്.