Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല വിമാനത്താവള...

ശബരിമല വിമാനത്താവള പദ്ധതിയ്ക്ക് പുതിയ വിജ്ഞാപനം പുറത്തിറക്കാൻ സർക്കാർ ശ്രമം തുടങ്ങി

പത്തനംതിട്ട : നിർദ്ദിഷ്ഠ ശബരിമല വിമാനത്താവള പദ്ധതിയ്ക്ക് ഇനി പുതിയ വിജ്ഞാപനം പുറത്തിറക്കാൻ സർക്കാർ ശ്രമം തുടങ്ങി. ഇതിനായി സംസ്ഥാന വ്യവസായ വികസന കോർപറേഷനുമായി സർക്കാർ ചർച്ച തുടങ്ങിയതായി സൂചന ലഭിച്ചു.
പരിസ്ഥിതി – സാമൂഹിക ആഘാത പഠനത്തിന് സർക്കാർ പങ്കാളിത്തം ഇല്ലാത്ത കമ്പനിയെ ചുമതലപ്പെടുത്താനുള്ള ചർച്ചകൾക്കാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്. പിഴവുകൾ ഇല്ലാതെ പുതിയ വിജ്ഞാപനം ഇറക്കാനാണ് ഇപ്പോഴത്തെ തീരുമാനം

പദ്ധതിയ്ക്കായി പ്രധാനമായും സ്ഥലം ഏറ്റെടുക്കേണ്ടത് ചെറുവള്ളി എസ്റ്റേറ്റിൽ നിന്നാണ്. എസ്റ്റേറ്റിൻ്റെ ഉടമസ്ഥത സംബന്ധിച്ച തർക്കം ഇപ്പോൾ പാലാ സബ് കോടതിയിൽ ഉണ്ട്.  ബിലീവേഴ്സ് ചർച്ചിൻ്റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് എസ്റ്റേറ്റ് ഭൂമി സർക്കാരിലേക്ക് വിട്ടു കിട്ടിയെങ്കിൽ മാത്രമേ വിമാനത്താവള പദ്ധതി യാഥാർഥ്യമാകൂ.

ഇതിന് കോടതിക്ക് പുറത്ത് തർക്ക പരിഹാരം ഉണ്ടായെങ്കിലേ നിയമ തടസങ്ങൾ മാറി കിട്ടുകയുള്ളൂ. വിമാനത്താവള പദ്ധതിയോട് നിലവിൽ എതിർപ്പില്ലെന്ന് ബിലീവേഴ്സ് ചർച്ച് വ്യക്തമാക്കിയിരുന്നു. എസ്റ്റേറ്റിൻ്റെ ഉടമസ്ഥാവകാശം ട്രസ്റ്റിനാണെന്ന് സർക്കാർ സമ്മതിക്കണമെന്നാണ് ബിലിവേഴ്സ് ചർച്ചിൻ്റെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ ആവില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാരിൻ്റെ ആണ് എസ്റ്റേറ്റ് ഭൂമി എന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ നിയമ പ്രശ്നം ഉണ്ടായാൽ ബിലീവേഴ്സ് ചർച്ച് പ്രതിനിധികളുമായി ഒത്തു തീർപ്പ് ചർച്ച വേണ്ടി വരുമെന്ന് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ പ്രതിനിധികൾ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചിത്തിര കായൽ പാടശേഖരം ജില്ല കളക്ടർ സന്ദർശിച്ചു

ആലപ്പുഴ: ചിത്തിര കായൽ പാടശേഖരം ജില്ല കളക്ടർ അലക്സ് വർഗീസ് സന്ദർശിച്ചു. പാടത്ത് കൃഷി ചെയ്യാനാവാതെ കാടുപിടിച്ചു കിടക്കുന്ന സ്ഥലം കൃഷിയോഗ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് കളക്ടർ പറഞ്ഞു. 770 ഏക്കറിൽ 250 ഏക്കറിലധികം സ്ഥലം...

പി എസ് പ്രശാന്തിനെ മാറ്റാൻ സർക്കാർ തീരുമാനം

പത്തനംതിട്ട: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പി എസ് പ്രശാന്തിനെ മാറ്റാൻ സർക്കാർ തീരുമാനം.  പ്രശാന്തിന് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് സർക്കാരിൻ്റെയും സിപിഎമ്മിൻ്റയും തീരുമാനം. മുൻ എംപി എ. സമ്പത്തിനെ ദേവസ്വം ബോർഡ്...
- Advertisment -

Most Popular

- Advertisement -