Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsആശാ വർക്കർമാരുടെ...

ആശാ വർക്കർമാരുടെ സമരത്തിന്റെ കാര്യത്തിൽ സർക്കാരിന് കടുംപിടിത്തമില്ല : മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : കേരളത്തിലുള്ള ബഹുഭൂരിപക്ഷം ആശാ വർക്കർമാർക്കും 10,000 മുതൽ 13,500 രൂപ വരെ ഇൻസെന്റീവും ഓണറേറിയവും ലഭിക്കുന്നുണ്ടെന്നും അതിൽ 9,500 രൂപ സംസ്ഥാനം മാത്രം നൽകുന്നതാണെന്നും മന്ത്രി വീണാ ജോർജ്. മറ്റ് സംസ്ഥാനങ്ങൾ നൽകുന്നതിനേക്കാൾ കൂടുതലാണിതെന്നും ആശാ വർക്കർമാരുടെ സമരത്തിന്റെ കാര്യത്തിൽ സർക്കാരിന് കടുംപിടിത്തമില്ലെന്നും വളരെ കുറച്ച് ആശാ പ്രവർത്തകർ മാത്രമാണ് സമരത്തിലുള്ളതെന്നും മന്ത്രി സെക്രട്ടേറിയറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആശമാരുടെ കാര്യത്തിൽ അനുഭാവപൂർവമായ സമീപനമാണ് സംസ്ഥാനത്തിന്റേതെന്നും ഉചിതമായ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും മന്ത്രി പറഞ്ഞു . ഓണറേറിയം വർധിപ്പിക്കാൻ ധനവകുപ്പുമായി ചർച്ച നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സമാധാനം വേണം : ഗാസയിൽ ഹമാസിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ

ഗാസ : ഗാസയില്‍ ഹമാസിനും യുദ്ധത്തിനുമെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പലസ്തീനികള്‍ തെരുവിലിറങ്ങി.വടക്കൻ ഗാസയുടെ ബെയ്ത്ത് ലഹിയ മേഖലയിലാണ് പലസ്തീനികൾ പ്രതിഷേധവുമായെത്തിയത്.നിലവിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും ഹമാസ് നേതാക്കൾ ഗാസ വിട്ട് പുറത്തുപോകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം....

യുവതിയെയും സുഹൃത്തിനെയും ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പത്തനംതിട്ട : മുൻവിരോധം കാരണം യുവതിയെയും സുഹൃത്തിനെയും ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതിയെ ആറന്മുള പോലീസ് പിടികൂടി. പരിയാരം ഇലന്തൂർ കുന്നുംപുറത്ത് വീട്ടിൽ  ആസ്ലി ഷിബു മാത്യു(22)വാണ്‌ അറസ്റ്റിലായത്. ആറിന് രാത്രി...
- Advertisment -

Most Popular

- Advertisement -