തിരുവനന്തപുരം : നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും എം.എല്‍.എയുമായ മുകേഷിന്റെ മുൻകൂർ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. മുകേഷിനു മുൻകൂർ ജാമ്യം അനുവദിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സർക്കാരിന്റെ പുതിയ തീരുമാനം വന്നത്. ഇതോടെ മുൻകൂർ ജാമ്യത്തിനെതിരെ പ്രത്യേക അന്വേഷണസംഘം പ്രോസിക്യൂഷനു നൽകിയ കത്ത് മടക്കി നൽകും.