Monday, January 26, 2026
No menu items!

subscribe-youtube-channel

HomeNewsവീട്ടമ്മ തൂങ്ങി...

വീട്ടമ്മ തൂങ്ങി മരിച്ച  സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട:വീട്ടമ്മയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറ കാവുങ്കൽ വീട്ടിൽ സൗമ്യ (35) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ് ഭർത്താവ് സുനിൽ കുമാറിനെ (40) വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.

കുടുംബ പ്രശ്നങ്ങൾ കാരണം ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.എന്നാൽ ഫാനിൽ കയർ കെട്ടിക്കൊടുത്ത് ആത്മഹത്യ ചെയ്യുന്നതിന് സൗമ്യയ്ക്ക് സൗകര്യം ഒരുക്കി കൊടുത്ത സുനിൽകുമാർ തൂങ്ങി മരിക്കുന്നതിൽ നിന്ന് പിന്മാറിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി സൗമ്യയുടെ പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജമ്മുകശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം : 7 പേർ മരിച്ചു

ശ്രീനഗർ : ജമ്മുകശ്മീരിലെ കത്വ ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഏഴ് പേർ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. ദേശീയപാതയ്ക്കും റെയിൽവേ ട്രാക്കിനും പൊലീസ് സ്റ്റേഷനും കേടുപാടുകൾ സംഭവിച്ചു.മരിച്ചവരിൽ അഞ്ച് പേർ...

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാർത്ഥി മരിച്ചു

ഇടുക്കി : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു . കുട്ടിക്കാനം മരിയന്‍ കോളേജിലെ ബിഎസ്സി ഫിസിക്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി അണക്കര പ്ലാമൂട്ടില്‍ വീട്ടില്‍ ഡോണ്‍ സാജന്‍...
- Advertisment -

Most Popular

- Advertisement -