തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്‌മകുമാറിന് നിർണായക പങ്കെന്ന് അന്വേഷണ സംഘം. സ്വർണക്കൊള്ളയ്‌ക്ക് തുടക്കമിട്ടത് പത്മകുമാറാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്കു കൈമാറാനുള്ള നിര്‍ദേശം മുന്നോട്ടു വച്ചത് പത്മകുമാര്‍ ആണെന്നും എസ്ഐടി കണ്ടെത്തി. തീരുമാനം ബോര്‍ഡ് അംഗങ്ങള്‍ക്ക് മുന്നില്‍ വെച്ചതും പദ്‌മകുമാറായിരുന്നു. ഇതിനുള്ള ശ്രമങ്ങൾ 2019 ഫെബ്രുവരി മുതൽ ആരംഭിച്ചിരുന്നതായാണ് കണ്ടെത്തൽ. പോറ്റിക്ക് അനുകൂല നടപടി സ്വീകരിക്കാന്‍ പ്രസിഡന്റ് നിര്‍ദേശിച്ചതായി ഉദ്യോഗസ്ഥരും മൊഴി നല്‍കിയിട്ടുണ്ട് .

സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ നിർദേശിച്ചത് പത്മകുമാറാണെന്ന് അന്വേഷണ സംഘം





