Monday, November 3, 2025
No menu items!

subscribe-youtube-channel

HomeNewsKottayamപരിശുദ്ധ ബസേലിയോസ്...

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ കൊടിയേറി

കോട്ടയം : മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 29 ാംമത് ഓർമ്മപ്പെരുന്നാൾ കൊടിയേറി. ഇന്നലെ രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഫാ.ഏബ്രഹാം ജോർജ് പാറമ്പുഴ കോർ എപ്പിസ്ക്കോപ്പാ, ഫാ.അശ്വിൻ ഫെർണാണ്ടസ് എന്നിവർ സന്നിഹിതരായി.

പെരുന്നാളിന്റെ പ്രധാന ദിവസങ്ങളായ നവംബർ 7,8 തീയതികളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും, സഭയിലെ മെത്രാപ്പോലീത്താമാരും നേതൃത്വം നൽകും.

ഇന്ന് രാവിലെ സഭാ ആസ്ഥാനത്ത് പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ആചരിച്ചു. രാവിലെ 7.30ന് വിശുദ്ധ കുർബാന – ഫാ. ഏബ്രഹാം ജോർജ് പാറമ്പുഴ കോർ എപ്പിസ്ക്കോപ്പാ കാർമ്മികത്വം വഹിച്ചു,

നവംബർ 7 വെള്ളി വൈകീട്ട് 5.45ന് തീർത്ഥാടകർക്ക് സ്വീകരണം. 6ന് സന്ധ്യാനമസ്ക്കാരം,7മണിക്ക് അനുസ്മരണ പ്രസം​ഗം ഫാ.ഡോ.വർ​ഗീസ് വർ​ഗീസ് ( ഡയറക്ടർ ജനറൽ, സണ്ടേസ്ക്കൂൾ). 7.30ന് കബറിങ്കൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, 8.30ന് ശ്ലൈഹിക വാഴ്വ്, നേർച്ചവിളമ്പ്,

നവംബർ 8 ശനിയാഴ്ച്ച വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും.അനുസ്മരണ പ്രസം​ഗം, കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം,നേർച്ച വിളമ്പ് എന്നിവയോടെ ഓർമ്മപ്പെരുന്നാളിന് സമാപനമാകുമെന്ന് ദേവലോകം അരമന മാജേർ ഫാ.യാക്കോബ് റമ്പാൻ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴക്കെടുതി:  തദേശസ്വയംഭരണ വകുപ്പിലെ കൺട്രോൾ റൂമിലേക്ക് വിളിക്കാം. 

പത്തനംതിട്ട: സംസ്ഥാനത്ത്  മഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച  കൺട്രോൾ റൂം സജീവമായി  പ്രവർത്തനം തുടങ്ങി.  തിരുവനന്തപുരം പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ആരംഭിച്ച  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ...

നിറപുത്തരിക്കു ആറന്മുളയിൽ വിത്ത് വിതച്ചു

ആറന്മുള : ശബരിമല അയ്യപ്പ ക്ഷേത്രത്തിലേക്കും ആറന്മുള  പാർഥസാരഥിസാരഥി ക്ഷേത്രത്തിലേക്കും നിറപുത്തരിക്കു ആറന്മുളമണ്ണിൽ കൃഷി ചെയ്ത് നെൽകതിർ സമർപ്പിക്കുന്നതിനായി ആറന്മുള വികസന സമിതിയുടെ നേതൃത്വത്തിൽ വിത്ത് വിതച്ചു. 2023 ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്...
- Advertisment -

Most Popular

- Advertisement -