Tuesday, April 14, 2026
No menu items!

subscribe-youtube-channel

HomeNewsമാനസിക വിഭ്രാന്തിയുള്ള...

മാനസിക വിഭ്രാന്തിയുള്ള യുവാവിനെ അഗ്നിശമന സേനാ  ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തി

പമ്പ : പമ്പാനദിയിൽ ചാടിയ മാനസിക വിഭ്രാന്തിയുള്ള യുവാവിനെ അഗ്നിശമന സേനാ യൂണിറ്റിലെ ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തി. പമ്പാ ത്രിവേണിയ്ക്ക് സമീപം ഇന്ന് രാവിലെ ആയിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്ന് ശബരിമല ദർശനത്തിനെത്തിയ തിരുനെൽവേലി നാദാപുരം ദിശയാൻ വിളയിൽ വന്യദാസ് (33) ആണ് നദിയിലേക്ക് ചാടിയത്.

ഒഴുക്കിൽപ്പെട്ട ഇയാളെ ചെറിയ പാലം കടവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫയർ ഓഫീസർ ഏബ്രഹാം റിനു വർഗീസ് നദിയിലേക്ക് ചാടി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ഇത് കണ്ട മറ്റൊരു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ വിനീതിൻ്റെ നേതൃത്വത്തിൽ മറ്റു ഭക്തരും ചേർന്ന് കരയ്ക്കെത്തിച്ചു. യുവാവിനെ പമ്പ  ആശുപത്രിയിലേക്ക് മാറ്റി .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്രവാത ചുഴി,ന്യുന മർദ്ദ പാത്തി : സംസ്ഥാനത്ത് മഴ തുടരും

കോട്ടയം : സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് 15 വരെ അതിശക്തമായ മഴക്കും 17 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട,ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്...

കമ്പമലയിലെ കാട്ടുതീ : ഒരാൾ പിടിയിൽ

വയനാട് : വയനാട് കമ്പമലയിൽ വനത്തിന് തീയിട്ടയാളെ പിടികൂടി. പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് പിടിയിലായത്.വിവിധ കേസുകളിൽ സുധീഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.തുടർച്ചയായി ഉണ്ടായ കാട്ടുതീയിൽ 12 ഹെക്ടറിലധികം പുൽമേടാണ് കത്തിച്ചാമ്പലായത്. തീപിടുത്തം സ്വാഭാവികമല്ലെന്നും...
- Advertisment -

Most Popular

- Advertisement -