Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഭക്ഷണാവശിഷ്ടങ്ങളിൽ നിന്ന്...

ഭക്ഷണാവശിഷ്ടങ്ങളിൽ നിന്ന് ജൈവവളം ഉല്പാദിപ്പിക്കുന്ന നഗരസഭയുടെ ‘പാം ബയോ ഗ്രീന്‍’

പത്തനംതിട്ട : ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ഭക്ഷണാവശിഷ്ടങ്ങളില്‍ നിന്നും ജൈവ വളം ഉല്‍പാദിപ്പിച്ച് ‘പാം ബയോ ഗ്രീന്‍ മാന്യൂര്‍’ എന്ന പേരില്‍ വിപണയില്‍ എത്തിച്ചിരിക്കുകയാണ് പത്തനംതിട്ട നഗരസഭ. ഫുഡ്സ്‌കേപ്പിങ്ങ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ 15 ടണ്‍ ജൈവ വളം നിര്‍മിച്ചു. 2.3 ടണ്‍ വില്‍പന നടത്തി.

മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനൊപ്പം പുനരുപയോഗം സാധ്യമാക്കുന്ന സംസ്‌കരണ പദ്ധതിയാണ് ഫുഡ്സ്‌കേപ്പിങ്ങ്. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനം ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.കലക്ടറേറ്റ്, മിനി സിവില്‍ സ്റ്റേഷന്‍, എസ് പി ഓഫീസുകളില്‍ നിന്നും പ്രതിദിനം 70 കിലോ ജൈവ മാലിന്യം ബയോ ബിന്‍ കാമ്പസ് വഴി ശേഖരിക്കും.

ഉച്ചയ്ക്ക് രണ്ടു മുതല്‍ നാല് വരെ ഹരിതകര്‍മ സേനാംഗങ്ങള്‍ ഓഫീസുകള്‍ സന്ദര്‍ശിച്ച് ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിക്കും. മാസം 30 രൂപ നിരക്കില്‍ യൂസര്‍ ഫീ ഈടാക്കും. ശേഖരിക്കുന്ന ജൈവ മാലിന്യം പോര്‍ട്ടബിള്‍ ബയോ ബിന്നില്‍ നിക്ഷേപിക്കും. ബിന്നിലെ മാലിന്യം ഒന്നര മാസം കൊണ്ട് സമ്പൂര്‍ണ ജൈവ വളമാകും. തുടര്‍ന്ന് പായ്ക്കറ്റുകളിലാക്കി ആവശ്യക്കാര്‍ക്ക് എത്തിക്കും. കിലോയ്ക്ക് 20 രൂപയാണ് നിരക്ക്. കുടുംബശ്രീ ഓണ്‍ലൈനിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജൈവവളത്തിന് വിപണി കണ്ടെത്താനും നഗരസഭ ലക്ഷ്യമിടുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 33 പേർക്ക് പരുക്ക്

അടൂർ:  കടമ്പനാട് കല്ലുകുഴി ജംഗ്ഷന് സമീപം വിനോദയാത്രയ്ക്കു പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 33 പേർക്ക് പരുക്ക്. ബസിലുണ്ടായിരുന്ന പത്ത് മാസം പ്രായമായ കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൊല്ലം ഫാത്തിമ...

Kerala Lotteries Results : 03-06-2025 Sthree Sakthi SS-470

1st Prize Rs.1,00,00,000/- SF 145650 (WAYANADU) Consolation Prize Rs.5,000/- SA 145650 SB 145650 SC 145650 SD 145650 SE 145650 SG 145650 SH 145650 SJ 145650 SK 145650...
- Advertisment -

Most Popular

- Advertisement -