തിരുവല്ല: ദേശീയ ദുരന്തനിവാരണ സേന ( എൻ ഡി ആർ എഫ് ) തിരുവല്ലായിൽ എത്തിച്ചേർന്നു. അടിയന്തര സാഹചര്യങ്ങൾ, നേരിടുന്നതിനായി 35 അംഗ ദേശീയ
ദുരന്തനിവാരണ സേന ടീം കമാണ്ടർ വൈ.പ്രതീഷിന്റെ നേതൃത്വത്തിൽ
എൻഡിആർഎഫ് ആരക്കോണം നാലാം ബറ്റാലിയനിലെ അംഗങ്ങളാണ്
തിരുവല്ലയിൽ എത്തിച്ചേർന്നത്. തിരുവല്ലയിലുള്ള ഡി.റ്റി.പി.സി. സത്രം
കോംപ്ലക്സാണ് സംഘത്തിന്റെ ബേസ് ക്യാമ്പ്.
കഴിഞ്ഞ കാലഘട്ടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച്
സാഹചര്യങ്ങൾ വിലയിരുത്താനും ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട്
കാര്യങ്ങൾ പഠിക്കാനുമാണ് സേന ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി
പെരിങ്ങര, കടപ്ര, നിരണം വില്ലേജുകളിലെ വെള്ളപ്പൊക്ക സാധ്യതാ സ്ഥലങ്ങൾ
സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.