പത്തനംതിട്ട : കൊടുമൺ പ്ലാൻ്റേഷൻ കേന്ദ്രീകരിച്ച് വിമാനത്താവളം വേണമെന്ന ആവശ്യത്തിന് വീണ്ടും ചിറക് വെയ്ക്കുന്നു. ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി നിർദേശത്തെ തുടർന്ന് സർക്കാർ പിൻവലിക്കുകയും പുതിയ ഏജൻസി സാമൂഹികാഘാത പഠനം നടത്താനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൊടുമൺ പ്ലാൻ്റേഷൻ മേഖല കൂടി പഠന വിധേയമാക്കണമെന്ന ആവശ്യം ഉയരുന്നത്.
ഇതിനായി വിമാനത്താവള ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.
ചെറുവള്ളി എസ്റ്റേറ്റിൽ വീണ്ടും സാമൂഹികാഘാത പഠനം നടത്തുന്നത് വൈകുമെന്നതിനാൽ നിർദിഷ്ഠ വിമാനത്താവള പദ്ധതിക്ക് യാതൊരു തടസവും നിലവിലില്ലാത്ത പ്ലാൻ്റേഷൻ എസ്റ്റേറ്റിലും സാമൂഹികാഘാത പഠനം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് നൽകാനും തീരുമാനിച്ചു. കൺവീനർ വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു