Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsകാനന പാത...

കാനന പാത വഴിയെത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിക്കുന്നു: ഇതുവരെ എത്തിയത് ഒരു ലക്ഷത്തിലധികം പേർ

ശബരിമല: അയ്യപ്പ ദർശനത്തിനായി കാനനപാത വഴി സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർദ്ധനവ്. വിവിധ കാനനപാതകളിലൂടെ ആകെ 1,02,338 പേരാണ് ഇതുവരെ സന്നിധാനത്ത് എത്തിയത്. അഴുതക്കടവ് – പമ്പ വഴി 37,059 പേർ ശബരിമലയിൽ എത്തി. ശരാശരി 1500 മുതൽ 2500 വരെ തീർത്ഥാടകർ ഈ പാതയിലൂടെ ഒരു ദിവസം സന്നിധാനത്ത് എത്തുന്നുണ്ട്. സത്രം വഴി 64,776 ഭക്തരാണ് സന്നിധാനത്ത് ഇതുവരെ എത്തിയത്. 4000 മുതൽ 5000 വരെ ഭക്തരാണ് പ്രതിദിനം ഈ വഴിയിലൂടെ എത്തുന്നത്. കാനനപാതകൾ വഴിയുള്ള ഭക്തരുടെ എണ്ണം വരും ദിവസങ്ങളിലും വർദ്ധിക്കും എന്നാണ് കരുതുന്നത്.

സന്നിധാനത്ത് എത്തുന്ന ആകെ ഭക്തരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു. ഡിസംബർ 13 വരെ 2,34,7554 ഭക്തരാണ് പമ്പ – ശബരിമല പാതയിലൂടെ സന്നിധാനത്ത് എത്തിയത്. വിവിധ കാനന പാതകളിലൂടെ എത്തിയ ഒരു ലക്ഷം ഭക്തരെ കൂടി കൂട്ടുമ്പോൾ ആകെ എത്തിയവരുടെ എണ്ണം 24 ലക്ഷം കവിയും. ശരാശരി 80000 തീർത്ഥാടകരാണ് ഒരു ദിവസം ഇപ്പോൾ സന്നിധാനത്ത് എത്തുന്നത്. ഡിസംബർ 8 നാണ് ഏറ്റവും അധികം പേരെത്തിയത് – 101,844 പേർ. നവംബർ 24 നും ഭക്തരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞിരുന്നു – 100,867.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രധാനമന്ത്രി ജപ്പാനിൽ : സഹകരണം ശക്തിപ്പെടുത്താനുള്ള ചർച്ചകൾ നടത്തും

ടോക്കിയോ : ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി.ടോക്കിയോയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹം ഊഷ്മള സ്വീകരണം നൽകി. ഉഭയകക്ഷി ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനം. ജാപ്പനീസ് പ്രധാനമന്ത്രി...

ഹിന്ദി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : അപ്പർ പ്രൈമറി സ്കൂൾ ഹിന്ദി അധ്യാപക ട്രെയിനിങ് യോഗ്യതയായ രണ്ട് വർഷത്തെ ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള...
- Advertisment -

Most Popular

- Advertisement -