Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല നഗരസഭ...

തിരുവല്ല നഗരസഭ കൗൺസിൽ യോഗത്തിന്റെ മിനിറ്റ്സ് തിരുത്തിയ സംഭവത്തിൽ  ചെയർപേഴ്സണെ പ്രതിപക്ഷ അംഗങ്ങൾ ഉപരോധിച്ചു

തിരുവല്ല : നഗരസഭ കൗൺസിൽ യോഗത്തിന്റെ മിനിറ്റ്സ് തിരുത്തിയ സംഭവത്തിൽ തിരുവല്ല നഗരസഭ ചെയർപേഴ്സണെ പ്രതിപക്ഷ അംഗങ്ങൾ ചേർന്ന് കൗൺസിൽ ഹാളിലെ ചേമ്പറിൽ ഉപരോധിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച കൗൺസിൽ യോഗത്തിനിടെയാണ് പ്രതിപക്ഷ കക്ഷികളായ എൽഡിഎഫ്, ബിജെപി അംഗങ്ങൾ ചേർന്ന്  ഉപരോധിച്ചത്.

കഴിഞ്ഞമാസം നാലാം തീയതി നടന്ന കൗൺസിൽ യോഗത്തിലെ തീരുമാനങ്ങൾ അട്ടിമറിച്ചു എന്നും മിനിട്ട്സിൽ തിരുത്തൽ വരുത്തിയെന്നും ആരോപിച്ച് ഈ മാസം മൂന്നാം തീയതി നടന്ന കൗൺസിൽ യോഗം പ്രതിപക്ഷ അംഗങ്ങളുടെ ബഹളം മൂലം നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. സെപ്റ്റംബർ 4ന് നടന്ന കൗൺസിൽ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ പലതും ഇക്കഴിഞ്ഞ മൂന്നിന് നടന്ന കൗൺസിൽ യോഗത്തിൽ അംഗങ്ങൾക്ക് വിതരണം ചെയ്ത മിനുട്ട്സിൽ രേഖപ്പെടുത്തിയിരുന്നില്ല. ഇവയിൽ ചിലത് ഒഴിവാക്കുകയും പുതുതായി ചിലത് കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു.

ഇതേ തുടർന്ന് അനു ജോർജ് ചെയർപേഴ്സൺ ആയ കാലം മുതലുള്ള മിനിട്ട്സുകൾ വിജിലൻസ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മൂന്നാം തീയതി നടന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ ആവശ്യം ഉയർത്തിയിരുന്നു. ഇവയെല്ലാം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് പ്രതിപക്ഷ അംഗങ്ങൾ സഭ ബഹിഷ്കരിച്ച് നഗരസഭാ കവാടത്തിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനുശേഷം ഇന്ന് നടന്ന കൗൺസിൽ യോഗത്തിൽ മിനുട്ട്സിൽ വരുത്തിയ തിരുത്തലുകൾ മാറ്റണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കുവാൻ ചെയർപേഴ്സൺ തയ്യാറാവാതെ വന്നതോടെയാണ് പ്രതിപക്ഷ അംഗങ്ങൾ ചെയർപേഴ്സനെ ചേമ്പറിൽ ഉപരോധിച്ചത്.

ഉപരോധം മുക്കാൽ മണിക്കൂറോളം നേരം നീണ്ടുനിന്നു. മിനുട്ട്സിൽ തിരുത്തൽ വരുത്തുവാൻ തയ്യാറല്ലെന്ന് അറിയിച്ചുകൊണ്ട് ചെയർപേഴ്സൺ യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയായിരുന്നു എന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. എൽഡിഎഫ് പാർലമെൻററി പാർട്ടി ലീഡർ പ്രദീപ് മാമൻ, ബിജെപി പാർലമെന്ററി പാർട്ടി ശ്രീനിവാസ് പുറയാറ്റ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

അതേസമയം ട്രഷറിയ്ക്ക് ഭൂമി വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ആണ് ഇന്ന് അടിയന്തര കൗൺസിൽ വിളിച്ചു ചേർത്തതെന്നും മറ്റ് വിഷയങ്ങൾ അടുത്ത കൗൺസിൽ ചർച്ച ചെയ്യാമെന്നും പറഞ്ഞതായും പ്രതിപക്ഷ അംഗങ്ങൾ ഇത് അംഗീകരിക്കുവാൻ തയ്യാറാവാത്ത സാഹചര്യത്തിൽ കൗൺസിൽ യോഗം പിരിച്ചുവിടുകയായിരുന്നു എന്നും ചെയർപേഴ്സൺ അനു ജോർജ് പ്രതികരിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരാതിക്കാരന് നഷ്ട പരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ വിധി

പത്തനംതിട്ട: മാരുതി കാറിൻ്റെ ഡീലർ ആയ കുമ്പഴ ഇൻഡസ് മോട്ടോഴ്സ് കമ്പനി മാനേജിങ് ‌ഡയറക്ടർ പരാതിക്കാരന് 7,04,033 രൂപ നഷ്ട പരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ വിധി. കുമ്പഴ മേലേമണ്ണിൽ റൂബി...

Kerala Lotteries Results 26-10-2024 Karunya KR-677

1st Prize Rs.80,00,000/- KW 819787 (ERNAKULAM) Consolation Prize Rs.8,000/- KN 819787 KO 819787 KP 819787 KR 819787 KS 819787 KT 819787 KU 819787 KV 819787 KX 819787...
- Advertisment -

Most Popular

- Advertisement -