Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeHealthബിലീവേഴ്സ് ആശുപത്രി...

ബിലീവേഴ്സ് ആശുപത്രി പുലർത്തുന്ന രോഗികേന്ദ്രീകൃതമായ ചികിത്സാസംസ്കാരം അഭിനന്ദനാർഹമാണ് –  ഗവർണർ

തിരുവല്ല: സമഗ്രമായ ചികിത്സ നൽകി അനവധി രോഗികൾക്ക് പ്രത്യാശ പകർന്ന  സേവനം കേരളത്തിന്റെ ആരോഗ്യമേഖലയുടെ ചരിത്രത്തിന്റെ ഭാഗമാണെന്നും ബിലീവേഴ്സ് ആശുപത്രി പുലർത്തുന്ന രോഗികേന്ദ്രീകൃതമായ ചികിത്സാസംസ്കാരം അഭിനന്ദനാർഹമാണെന്നും കേരളാ ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.  ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പത്താം വാർഷികാ ഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു  ഗവർണർ.  ആതുരശുശ്രൂഷയിലും മെഡിക്കൽ വിദ്യാഭ്യാസരംഗത്തും മെഡിക്കൽ ഗവേഷണരംഗത്തും ബിലീവേഴ്സ് ആശുപത്രി നൽകുന്ന സംഭാവനകൾ വളരെ വലുതാണെന്നും അദേഹം  അഭിപ്രായപ്പെട്ടു.

മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ സ്മാരക കൺവെൻഷൻ സെൻററിൽ നടന്ന പരിപാടി ബിലീവേഴ്സ് ഈസ്റ്റേൺ സഭാ അധ്യക്ഷൻ  മോറാൻ മോർ സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി മാനേജറുമായ റവ. ഫാ സിജോ പന്തപ്പള്ളിൽ,  തിരുവല്ല എംഎൽഎ അഡ്വ. മാത്യു ടി തോമസ്, പത്തനംതിട്ട ജില്ലാ കളക്ടർ  പ്രേംകൃഷ്ണൻ .എസ്. ഐ എ എസ്, ബിലീവേഴ്സ് ഈസ്റ്റേൺ സഭാ സെക്രട്ടറി റവ ഡോ ഡാനിയൽ ജോൺസൺ, ബിലീവേഴ്സ് ആശുപത്രി അസ്സോസ്സിയേറ്റ് ഡയറക്ടർ ഡോ ജോൺ വല്യത്ത്, മെഡിക്കൽ സൂപ്രണ്ട് ഡോ ജോംസി ജോർജ്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ എലിസബത്ത് ജോസഫ് എന്നിവർ പ്രസംഗിച്ചു.

10 കുട്ടികൾക്ക് ബോൺ മാരോ ട്രാൻസ്പ്ലാൻറേഷൻ നടത്തുവാൻ  ചിലവാകുന്ന രണ്ടരക്കോടി രൂപയുടെ ചികിത്സാസഹായവും, തിരഞ്ഞെടുക്കപ്പെട്ട 10 പേർക്ക് ഇലക്ട്രിക് വീൽ ചെയറുകളും ഗവർണർ വിതരണം ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വരുന്ന മണ്ഡല കാലത്തിന് മുമ്പ് ആറ് ഇടത്താവളങ്ങളുടെ നിർമാണം പൂർത്തിയാക്കി കൊടുക്കാൻ ദേവസ്വം ബോർഡ് തീരുമാനം

പത്തനംതിട്ട : ശബരിമല തീർഥാടകർക്കായി വരുന്ന  മണ്ഡല കാലത്തിന് മുമ്പ് 6 ഇടത്താവളങ്ങളുടെ നിർമാണം പൂർത്തിയാക്കി തുറന്നു കൊടുക്കാൻ ദേവസ്വം ബോർഡ് തീരുമാനം ഇതു സംബന്ധിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവൻ്റെ നേതൃത്വത്തിൽ ദേവസ്വം...

ഉഡുപ്പിയിൽ കണ്ണൂർ സ്വദേശികളുടെ കാറിൽ ലോറി ഇടിച്ചു കയറി : 7 പേർക്ക് പരിക്ക്

ഉഡുപ്പി : ഉഡുപ്പിയിൽ ക്ഷേത്ര ദർശനത്തിനുപോയ കണ്ണൂർ സ്വദേശികളുടെ കാറിൽ ലോറി ഇടിച്ചു കയറി 7 പേർക്ക് പരിക്ക് .3 പേർ ഐസിയുവിലാണ്. അപകടത്തിൽ ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചതിരിഞ്ഞ് 3...
- Advertisment -

Most Popular

- Advertisement -