Friday, November 28, 2025
No menu items!

subscribe-youtube-channel

HomeNewsയുവാവിനെ മർദ്ദിച്ച്...

യുവാവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം  മൊബൈൽ ഫോൺ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേരെ  പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല :  യുവാവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം പന്ത്രണ്ടായിരത്തോളം രൂപ വില വരുന്ന മൊബൈൽ ഫോൺ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേരെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പൊടിയാടി ഐക്കര തെക്കേതിൽ രാജേഷ് കുമാർ ( 40 ) , പൊടിയാടി പടിഞ്ഞാശ്ശേരിൽ കൊച്ചുമോൻ എന്ന് വിളിക്കുന്ന ശിവാനന്ദൻ ( 56 ) എന്നിവരാണ് പിടിയിലായത്. ഇരവിപേരൂർ പാടത്തും പാലം ഏട്ടമല വീട്ടിൽ രാജീവിനെ (43) ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന സംഭവത്തിലാണ് പ്രതികൾ പിടിയിലായത്.

കർക്കിടക വാവ് ബലി ദിനമായ മൂന്നാം തീയതി ഉച്ചയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സ്പൈനൽ കോഡിന് പ്രശ്നമുള്ള രാജീവ് തൃക്കുന്നപ്പുഴയിലെ ബലിതർപ്പണ ചടങ്ങുകൾക്ക് ശേഷം മടങ്ങി വരവേ പുളിക്കീഴ് പാലത്തിന് സമീപമുള്ള കടയിൽ വിശ്രമിക്കാൻ ഇറങ്ങി. ഈ സമയം രാജേഷിന്റെ ഉടമസ്ഥതയിൽ ഉള്ള ഓട്ടോറിക്ഷയിൽ അമിതമായി മദ്യപിച്ച് എത്തിയ പ്രതികൾ അപ്രതീക്ഷിതമായി രാജീവിനെ ആക്രമിച്ച് മൊബൈൽ ഫോണുമായി കടന്നു കളയുകയായിരുന്നു. തുടർന്ന് രാജീവ് പുളിക്കീഴ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ് എച്ച് ഒ അജിത് കുമാറിന്റെ നിർദേശപ്രകാരം എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിന് ഒടുവിൽ പ്രതികളെ ബുധനാഴ്ച വൈകിട്ടോടെ പിടികൂടുകയായിരുന്നു.

ആക്രമണത്തിന് ഇരയായ രാജീവ് വ്യാഴാഴ്ച രാവിലെ പോലീസ് സ്റ്റേഷനിൽ എത്തി  പ്രതികളെ തിരിച്ചറിഞ്ഞു. സംഭവം നടന്ന പുളിക്കീഴ് പാലത്തിന് സമീപത്തെ കാട്ടിൽ നിന്നും ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിലമ്പൂരില്‍ 75.27 ശതമാനം പോളിങ്

മലപ്പുറം : നിലമ്പൂരില്‍ 75.27 ശതമാനം പോളിങ് നടന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്ക്.2021ൽ 76.60% ആയിരുന്നു പോളിങ്.സമീപകാല ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച പോളിങാണ് നിലമ്പൂരില്‍ ഉണ്ടായിരിക്കുന്നത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികൾ .23നാണു...

ജലവിതരണം മുടങ്ങും

തിരുവനന്തപുരം: ജനറൽ ഹോസ്പിറ്റൽ ജംഗ്ഷന് സമീപവും തൈക്കാടും സ്മാർട്ട് സിറ്റി പ്രവൃത്തിയുമായി ബന്ധപെട്ടു പൈപ്പ് ലൈൻ ഇന്റർകണക്ഷൻ ജോലികൾ നടക്കുന്നതിനാൽ മേയ് 13  തിങ്കളാഴ്ച രാവിലെ 8 മണി മുതൽ രാത്രി 11...
- Advertisment -

Most Popular

- Advertisement -