Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകലവൂരിലെ വയോധികയുടെ...

കലവൂരിലെ വയോധികയുടെ കൊലപാതകം ആസൂത്രിതമായെന്ന് പൊലീസ്

ആലപ്പുഴ : ആലപ്പുഴ കലവൂരിലെ വയോധികയുടെ കൊലപാതകം ആസൂത്രിതമായെന്ന് പൊലീസ്. കൊലപാതകത്തിന് മുൻപ് തന്നെ വീടിനു പുറകിൽ പ്രതികൾ കുഴിയെടുപ്പിച്ചിരുന്നു .ഓഗസ്റ്റ് ഏഴാം തീയതി വീടിന് പിറകുവശത്ത് കുഴി എടുത്തെന്നും ഈ സമയം പ്രായമായ സ്ത്രീയെ ആ വീട്ടിൽ കണ്ടു എന്നും മേസ്തിരി അജയൻ പോലീസിന് മൊഴി നൽകി. വേസ്റ്റ് ഇടാനെന്ന പേരിലായിരുന്നു പ്രതികളെന്ന് സംശയിക്കുന്ന ശർമിളയും നിധിൻ മാത്യുവും  മേസ്തിരിയെ വിളിച്ചു വരുത്തി കുഴി എടുപ്പിച്ചത്.

രണ്ട് ദിവസം കഴിഞ്ഞ് പണം വാങ്ങാൻ വന്നപ്പോൾ കുഴി മൂടിയതായി കണ്ടു എന്നും അജയൻ മൊഴി നൽകിയിട്ടുണ്ട് .ഓഗസ്റ്റ് എഴിനും പത്തിനും ഇടയിലാണ് കൊലപാതകം നടന്നെന്നാണ് പൊലീസ് നിഗമനം.  നിധിൻ മാത്യുവിനും ശർമിളക്കും വേണ്ടി കടവന്ത്രയിൽ നിന്നും ആലപ്പുഴയിൽ നിന്നും അന്വേഷണസംഘം ഉടുപ്പിയിലെത്തി അന്വേഷണം നടത്തുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് ദുരന്തം: മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്കരിക്കുന്നു

വയനാട് : വയനാട് ദുരന്തത്തില്‍ ജീവൻ നഷ്ടപ്പെട്ട്  തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്കരിക്കുന്ന ചടങ്ങുകൾ നടക്കുന്നു. സർവമത പ്രാത്ഥനകളോടെയാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. വയനാട് ദുരന്തത്തില്‍ മരിച്ച 31 മൃതശരീരങ്ങളുടെയും  158 ശരീരഭാഗങ്ങളുടേയും...

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

അടൂർ : അടൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. അടൂർ തുവയൂർ മഞ്ഞാലിയിൽ വീട്ടിൽ  ഷേർലി എന്നയാളുടെ  ഫ്രിഡ്ജ്‌ന് പുലർച്ചെ മൂന്നരയോടെയാണ് തീ പിടിച്ചത്.  പ്രവർത്തനക്ഷമമായിരുന്ന ഫ്രിഡ്ജ് ഷോർട്ട് സർക്യൂട്ട് ആയതാണ് തീ...
- Advertisment -

Most Popular

- Advertisement -