Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsവീട്ടിൽ നിന്ന്...

വീട്ടിൽ നിന്ന് ഒന്നര ലക്ഷം രൂപ അപഹരിച്ച കേസിൽ അറസ്റ്റിലായ  യുവതിയെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ്

പന്തളം : സാമ്പത്തിക സഹായം ചോദിച്ച് എത്തി വീട്ടിൽ നിന്ന് ഒന്നര ലക്ഷം രൂപ അപഹരിച്ച കേസിൽ അറസ്റ്റിലായ നെടുമങ്ങാട് പെരുമല പാറവിളാകത്ത് പുത്തൻ വീട്ടിൽ ബിന്ദു (36) എന്ന യുവതിയെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പന്തളം പൊലീസ് അറിയിച്ചു. സമാന രീതിയിൽ മറ്റ് എവിടെയെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മാന്തുകയിലെ ഒരു വീട്ടിൽ നിന്ന് ഒന്നര മാസം മുമ്പാണ് പ്രതി പണം മോഷ്ടിച്ച് കടന്നത്.

മാന്തുകയിലും പരിസര പ്രദേശങ്ങളിലും യുവതി മക്കളുമായി എത്തി ഭർത്താവിൻ്റെ ചികിത്സയ്ക്കും കുട്ടികളുടെ  പഠനാവശ്യത്തിനും സാമ്പത്തിക സഹായം ആവശ്യപ്പെട്ട് വീടുകൾ കയറിയിറങ്ങുകയായിരുന്നു.
പോസ്റ്റ് ഓഫീസ് ആർഡി ഏജൻ്റായ വീട്ടമ്മയുടെ വീട്ടിലെത്തിയ യുവതി വീട്ടമ്മയെ കാണുകയും സഹായം ആവശ്യപ്പെടുകയും ചെയ്തു. ഈ സമയം കളക്ഷൻ തുക അടങ്ങിയ ബാഗ് വീടിൻ്റെ പൂമുഖത്ത് വച്ച് വീട്ടമ്മ അകത്തു കയറിയ തക്കം നോക്കി യുവതി ബാഗുമായി രക്ഷപെടുകയായിരുന്നു.

പൊലീസിന് ലഭിച്ച പരാതിയെ തുടർന്ന് പന്തളം ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ യുവതിയെ നൂറനാട് പാറ്റൂർ തടത്തിലെ ബന്ധു വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ കായിക ദിനം

തിരുവല്ല : ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിന്റെ 2024 - 2025 വർഷത്തെ കായിക ദിനം തിരുവല്ല ഡിവൈഎസ്പി  അഷാദ് എസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യപരിപാലനത്തിനും വ്യക്തിത്വവികാസത്തിനും കായിക പരിശീലനം വളരെയധികം സഹായിക്കുമെന്നും...

ശബരിമല നിറപുത്തരി ആഘോഷം 12 ന്

പത്തനംതിട്ട : ശബരിമല നിറപുത്തരി ആഘോഷത്തിനായി ക്ഷേത്രനട ഞായറാഴ്ച തുറക്കും. 11 ന് വൈകിട്ട് 5ന് മേൽശാന്തി പി എൻ മഹേഷ് നട തുറന്ന് ദീപം തെളിക്കും. 12 ന് പുലർച്ചെ 5.30...
- Advertisment -

Most Popular

- Advertisement -