Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsസുജിത്തിനെ മര്‍ദിച്ച...

സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ സർവീസിൽ നിന്നും പിരിച്ചുവിടണം: മുഖ്യമന്ത്രിക്ക് കത്തയച്ച്‌ വിഡി സതീശന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാരെ സര്‍വീസില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

പ്രതികളെ രക്ഷിക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് തുടക്കം മുതല്‍ ഉണ്ടായത്. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ അഞ്ച് ഉദ്യോഗസ്ഥര്‍ പ്രതിപട്ടികയില്‍പ്പോലുമില്ല. പ്രതികളെ രക്ഷിക്കാന്‍ മുകളില്‍നിന്ന് ശ്രമമുണ്ടായി. ക്രൈം ഡിറ്റാച്ച്‌മെന്റ് എസിപിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയാണ് പ്രതികളെ സംരക്ഷിച്ചതെന്നും കത്തില്‍ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കണ്ടിജന്റ് ജീവനക്കാരെ ആവശ്യമുണ്ട്

പത്തനംതിട്ട : ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെയും ഭാഗമായി ജില്ലയിലെ നഗരപ്രദേശങ്ങളില്‍ പ്രാണിജന്യ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കണ്ടിജന്റ് ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍  പരമാവധി 30 ദിവസം വരെ നിയമിക്കുന്നു....

ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഇന്ന് ഒരു വര്‍ഷം

കോട്ടയം : മുൻ‌ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം ഇന്ന്.  ഉമ്മൻ ചാണ്ടിയുടെ ഓർമ്മ പുതുക്കാനായി  കോൺഗ്രസ്സ് ഓഗസ്റ്റ് 26 വരെയാണ് സംസ്ഥാന വ്യാപകമായി പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. പുതുപ്പള്ളി സെന്റ് ജോർജ്...
- Advertisment -

Most Popular

- Advertisement -