Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsParumalaപുരോഹിതന്റെ ശുശ്രൂഷ...

പുരോഹിതന്റെ ശുശ്രൂഷ പ്രപഞ്ചമാകുന്ന ബലി വേദിയിലും പ്രതിഫലിക്കണം: പരിശുദ്ധ കാതോലിക്കാ ബാവാ

പരുമല : പുരോഹിതന്റെ ശുശ്രൂഷ പ്രപഞ്ചമാകുന്ന രണ്ടാമത്തെ ബലി വേദിയിലും പ്രതിഫലിക്കണം എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. പരുമല പെരുന്നാളിനോടനുബന്ധിച്ചുള്ള വൈദിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ലോകം ഓരോ കാലത്തും മുന്നോട്ടുവെക്കുന്ന വെല്ലുവിളികളെ ധൈര്യത്തോടെ നേരിടുകയും, അവയെ മനുഷ്യന്റെ ആത്മീയ വളര്‍ച്ചയ്ക്ക് അനുയോജ്യമായ ദിശയിലേക്ക് മാറ്റാനും അതിനായി പരിശ്രമിക്കാനും തയാറാകുമ്പോഴാണ് പൗരോഹിത്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം പൂര്‍ണ്ണമാകുന്നത്.

ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ധ്യാനം നയിച്ചു. ‘അജപാലന ശുശ്രൂഷയിലെ മാനസിക വെല്ലുവിളികള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പുന്നൂസ് ക്ലാസ് നയിച്ചു.

വിജയലക്ഷ്യങ്ങള്‍ മാത്രം മുന്നില്‍ കണ്ടു പോകുമ്പോള്‍, ക്രിസ്തുവുമായുള്ള ബന്ധം ക്ഷയിച്ച് ദാസത്തത്തിന്റെ ആത്മാവ് നാം മറക്കുന്നു എന്ന് രണ്ടാമത്തെ ക്ലാസ്സ് നയിച്ച എബ്രഹാം മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്‌ ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത, ഫാ. എല്‍ദോസ് ഏലിയാസ്, ഫാ. ലെസ്ലി പി ചെറിയാന്‍, ഫാ. ഡോ. നൈനാന്‍ വി ജോര്‍ജ്, ഫാ. ഡോ. മാത്യു വര്‍ഗീസ്. എന്നിവര്‍ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൽഎൽഎം കോഴ്സ് : അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരളത്തിലെ നാല് സർക്കാർ ലോ കോളേജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ ലോ കോളേജുകളിലേയും 2025-26 അധ്യയന വർഷത്തെ എൽ.എൽ.എം. കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന...

മുൻ എംഎൽഎ ബാബു എം പാലിശ്ശേരി അന്തരിച്ചു

തൃശ്ശൂർ : മുന്‍ കുന്നംകുളം എംഎല്‍എയും സിപിഎം നേതാവുമായി ബാബു എം പാലിശ്ശേരി(67) അന്തരിച്ചു. പാർക്കിസൺസ് രോഗം ബാധിച്ച്‌ വര്‍ഷങ്ങളായി കിടപ്പിലായിരുന്നു. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരണം...
- Advertisment -

Most Popular

- Advertisement -