Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsലബനനിലെ ജനങ്ങൾ...

ലബനനിലെ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്ന മുന്നറിയിപ്പു നൽകി ഇസ്രയേൽ പ്രധാനമന്ത്രി

ടെൽ അവീവ് : ഹിസ്ബുല്ലയുടെ മനുഷ്യകവചം ആകാതെ ലബനനിലെ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്ന മുന്നറിയിപ്പു നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.യുദ്ധം ലെബനനെതിരെയോ അവിടുത്തെ ജനങ്ങള്‍ക്കെതിരെയോ അല്ലെന്നും ഇറാന്‍ പിന്തുണയ്ക്കുന്ന സായുധ സംഘത്തിനെതിരെയായാണെന്നും നെതന്യാഹു പറഞ്ഞു. സൈനിക നടപടിക്കു ശേഷം ജനങ്ങൾക്ക് സുരക്ഷിതമായി വീടുകളിലേക്ക് തിരിച്ചെത്താമെന്നും ലബനൻ ജനതയെ അഭിസംബോധന ചെയ്ത് പുറത്തുവന്ന നെതന്യാഹുവിന്റെ വിഡിയോ സന്ദേശത്തിൽ പറയുന്നു.

ഓപ്പറേഷൻ നോർത്തേൺ ആരോസ് എന്നു പേരിട്ട സൈനിക നടപടിയിൽ തെക്ക്,കിഴക്കൻ ലബനനിൽ ഇസ്രേൽ നടത്തിയ വ്യോമാക്രമണത്തിൽ 24 കുട്ടികളടക്കം 492 പേര്‍ മരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സമര്‍പ്പിത ഭക്തിവേണം: പുലിമുഖം ജഗന്നാഥശര്‍മ്മ

തിരുവല്ല: ഈശ്വരനിലേക്ക് അടുത്ത് ചേരാന്‍ സമര്‍പ്പിത ഭക്തിവേണമെന്ന് പുലിമുഖം ജഗന്നാഥശര്‍മ്മ.  കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ നടക്കുന്ന അഖിലഭാരത ഭാഗവതമഹാസത്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഭഗവാനില്‍ ദ്രഢമായ വിശ്വാസം വേണം. ദക്ഷ ചരിതം എന്ന വിഷയത്തില്‍...

ജലനിരപ്പ് ഉയരാൻ സാധ്യത: ജാഗ്രതാ നിർദേശം

പത്തനംതിട്ട: മണിയാർ ബാരേജിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യം ഉളളതിനാൽ  ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം 34.62 മീറ്ററായി ക്രമീകരിക്കേണ്ടതാണ്.  ഏതു സമയത്തും മണിയാർ ബാരേജിന്റെ ഷട്ടറുകൾ നിയന്ത്രിത അളവിൽ...
- Advertisment -

Most Popular

- Advertisement -