Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsKottayamആത്മകഥ :...

ആത്മകഥ : പുറത്തുവന്ന ഭാഗങ്ങൾ തന്റേതല്ല : ഇ.പി.ജയരാജൻ

കോട്ടയം : ഇ.പി.ജയരാജന്റേതെന്ന പേരിൽ ഡിസി ബുക്ക് പ്രസിദ്ധീകരിക്കുന്ന ആത്മകഥ കട്ടൻചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പുറത്ത് വന്ന ഭാഗങ്ങൾ വിവാദമായി. എന്നാൽ ആത്മകഥയിലേതായി പുറത്തുവന്ന വിവരങ്ങള്‍ ഇ.പി.ജയരാജൻ പൂർണമായും തള്ളി.

ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ കൂടിക്കാഴ്ച്ച വിവാദം ഗൂഢാലോചനയാണെന്നും പാലക്കാട്ടെ സ്ഥാനാർത്ഥി പി സരിൻ അവസരവാദിയാണെന്നും പുറത്തു വന്ന ഭാഗങ്ങളിൽ പറയുന്നു .എന്നാൽ പ്രചരിക്കുന്നത് തന്റെ ആത്മകഥയല്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി.ജയരാജൻ അറിയിച്ചു .ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്, പൂര്‍ത്തിയായിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാനോ പ്രിന്റ് ചെയ്യാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല ഇ.പി .ജയരാജൻ വ്യക്തമാക്കി.

അതേസമയം ,സാങ്കേതിക പ്രശ്‌നം മൂലം കട്ടൻചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നീട്ടിവെച്ചുവെന്ന് ഡിസി ബുക്‌സ് അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷന്‍ ക്യാമ്പ് ജൂലൈ 31 ന് അടൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍

പത്തനംതിട്ട : ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷന്‍ ക്യാമ്പ് ജൂലൈ 31 ന് രാവിലെ 10 ന് അടൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടത്തും. കുറഞ്ഞത് പ്ലസ് ടു...

Kerala Lotteries Results : 28-03-2025 Nirmal NR-425

1st Prize Rs.7,000,000/- NX 191941 (THRISSUR) Consolation Prize Rs.8,000/- NN 191941 NO 191941 NP 191941 NR 191941 NS 191941 NT 191941 NU 191941 NV 191941 NW 191941...
- Advertisment -

Most Popular

- Advertisement -