Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട്-ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 131 (കാഞ്ഞൂര്‍ ഗേറ്റ്) ഒക്ടോബര്‍ 22ന് രാവിലെ 8 മണി മുതല്‍ 25 ന് വൈകിട്ട് 6 വരെ അടിയന്തര റെയില്‍വേ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ഈ കലയളവില്‍ ലെവല്‍ ക്രോസ് നമ്പര്‍ 128 (കവല ഗേറ്റ്) വഴിയോ ലെവല്‍ ക്രോസ് നമ്പര്‍ 132 (എന്‍.ടി.പി.സി ഗേറ്റ്) വഴിയോ പോകണം.

കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 13 (വെളുത്തുള്ളി കായല്‍ ഗേറ്റ്) ഒക്ടോബര്‍ 22 ചൊവ്വാഴ്ച രാവിലെ 8 മണി മുതല്‍ 25 ന് വൈകിട്ട് 6 വരെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ഈ കാലയളവില്‍ ലെവല്‍ ക്രോസ് നമ്പര്‍ 12 (വാഴത്തോപ്പില്‍ ഗേറ്റ്) വഴി പോകണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആത്മീയ വളര്‍ച്ചയ്ക്ക് പ്രാര്‍ത്ഥനാ ജീവിതം അനിവാര്യം – ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത

തിരുവല്ല : ആത്മീയ വളര്‍ച്ചയ്ക്ക് പ്രാര്‍ത്ഥനാ ജീവിതം അനിവാര്യമാണെന്ന് ഡോ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു. പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ചുള്ള ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ  'യുവജനസംഗമം'പരുമലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

അതിർത്തികളിലെ ബീറ്റിംഗ് ദ റിട്രീറ്റ് വീണ്ടും തുടങ്ങി

ന്യൂഡൽഹി : ഇന്ത്യ പാക് അതിർത്തികളിലെ ബീറ്റിംഗ് ദ റിട്രീറ്റ് വീണ്ടും തുടങ്ങി. ബുധനാഴ്ച മുതല്‍ ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് കാണികളായെത്താം. വാഗാ അട്ടാരി, ഹുസ്സൈനിവാല, സാദ്ഖി എന്നീ സംയുക്ത സൈനിക പോസ്റ്റുകളിലെ ബീറ്റിംഗ്...
- Advertisment -

Most Popular

- Advertisement -