ന്യൂ ഡൽഹി : രാജ്യസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് അഭിസംബോധന ചെയ്യും. മൂന്നാമതും എൻഡിഎ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള രാഷ്‌ട്രപതിയുടെ ആദ്യത്തെ പ്രസംഗമാണ്. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് ശേഷം പാർലമെൻ്റിന്റെ ഇരുസഭകളിലും നന്ദി പ്രമേയം അവതരിപ്പിക്കും.