Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsക്രിസ്തു മനുഷ്യ...

ക്രിസ്തു മനുഷ്യ മനസ്സിൽ  വളരുന്നതും വാഴുന്നതുമാണ് ഉണർവിന്റെ ഫലം: ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം

തിരുവല്ല: മഞ്ഞാടി ബിഷപ്പ് എബ്രഹാം നഗറിൽ നടന്നുവന്ന സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച്  ഓഫ് ഇന്ത്യ ജനറൽ കൺവൻഷൻ ഉണർവ് വർഷാചരണ  സന്ദേശവുമായി സമാപിച്ചു. ദൈവീക  ഇടപെടലുകൾക്കായി മനുഷ്യമനസ്സുകളെ ഒരുക്കുകയും ഹൃദയത്തിൽ ഉരുവായ ക്രിസ്തു നമ്മിൽ വളരുന്നതും വാഴുന്നതുമാണ് ഉണർവിന്റെ നിലനിൽക്കുന്ന ഫലങ്ങളെന്നും  64-ാമത് ജനറൽ കൺവൻഷൻ സമാപന സന്ദേശത്തിൽ പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം പറഞ്ഞു.

ബിഷപ്പ്. ഡോ. ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ചു. രാവിലെ  നടത്തപ്പെട്ട തിരുവത്താഴ ശുശ്രൂഷക്ക് സഭയിലെ ബിഷപ്പന്മാർ നേതൃത്വം നൽകി. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി, രാഷ്ട്രത്തെ ഓർത്തു കൊണ്ടുള്ള പ്രത്യേക സ്തോത്ര പ്രാർത്ഥന സഭാ ആസ്ഥാനത്തെ ഓഫീസ് മന്ദിരാങ്കണത്തിൽ  നടത്തപ്പെട്ടു.

65-ാമത് സഭാദിന സ്തോത്ര ശുശ്രൂഷയ്ക്ക് ശേഷം പൂർണ്ണ സമയ സുവിശേഷ വേലക്കായി പ്രതിഷ്ഠിക്കപ്പെട്ടവർക്കുള്ള സമർപ്പണ പ്രാർത്ഥനക്ക് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം നേതൃത്വം നൽകി. ഉണർവ്വിൻ വർഷാചരണത്തോടനുബന്ധിച്ച് സഭ തയ്യാറാക്കിയ ലോഗോയുടെ പ്രകാശനവും കൺവൻഷൻ പന്തലിൽ നടത്തപ്പെട്ടു.

ബിഷപ്പ് ഡോ. എം. കെ കോശി, ബിഷപ്പ് ഡോ. ടി.സി ചെറിയാൻ, ബിഷപ്പ് ഏ. ഐ അലക്സാണ്ടർ, സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദീക ട്രസ്റ്റി റവ. പി. ടി. മാത്യു, സുവിശേഷ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. മോൻസി വർഗീസ്, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, സണ്ടേസ്കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. സജി ഏബ്രഹാം, പ്രതിനിധി സഭാ ഉപാധ്യക്ഷൻ ഡെന്നി എൻ മത്തായി, അത്മായ ട്രസ്റ്റി ജോർജ് വർഗീസ്, വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പ്രൊഫ. ഡോ. ജോസി വർഗീസ്, റവ. ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

ബിഷപ്പ് ഡോ. എം.കെ കോശി, റവ. ഷാജി ഫിലിപ്പ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. സമാപന പൊതുസമ്മേളനത്തിൽ ഡോ. കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ടെക്‌നോസിറ്റിയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവെച്ചു

തിരുവനന്തപുരം : മംഗലപുരത്ത് ടെക്‌നോസിറ്റിക്ക് സമീപം ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ചു. പിരപ്പന്‍കോട് ഭാഗത്തുവച്ചാണ് കാട്ടുപോത്തിനെ വെടിവച്ചത്. വെടിയേറ്റ കാട്ടുപോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. തെന്നൂർ ദേവീക്ഷേത്രത്തിന് സമീപം കാട്ടുപോത്ത് മയങ്ങി വീണു....

സൗജന്യ ക്യാൻസർ നിർണ്ണയ ക്യാമ്പ് ആരംഭിച്ചു

ചങ്ങനാശ്ശേരി : സർഗക്ഷേത്ര വിമൻസ് ഫോറവും ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്‌പിറ്റലും ഫെബ്രുവരി 24 മുതൽ മാർച്ച് 7 വരെ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മാമോഗ്രാം പരിശോധനയും പാപ്പ് സ്മിയർ പരിശോധനയും...
- Advertisment -

Most Popular

- Advertisement -