നിരണം: സംസ്ഥാനത്ത് അധികാരത്തിൽ ഉള്ള ഇടതു സർക്കാരിന് എതിരെ വോട്ട് ചെയ്യാൻ ജനം തയ്യാറായിരിക്കുകയാണെന്നും അതിൻ്റെ പ്രതിഫലനം തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ പറഞ്ഞു. നിരണം ഗ്രാമപഞ്ചായത്ത് 7ാം വാർഡ് ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി റെജി കണിയാംകണ്ടത്തിലിൻ്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, വർഗീസ് മാമ്മൻ, ജോസഫ് എം പുതുശ്ശേരി, ഈപ്പൻ കുര്യൻ, ലാലു തോമസ്, റെജി തോമസ്, ജേക്കബ് പി ചെറിയാൻ, രഘുനാഥ് കുളനട, രാജു പുളിമ്പള്ളിൽ, ജിജോ ചെറിയാൻ, അലക്സ് പുത്തൂപ്പള്ളിൽ, അഡ്വ. രാജേഷ് ചാത്തൻകരി, ആർ ജയകുമാർ, കുര്യൻ കൂത്തപ്പള്ളിൽ, ബെഞ്ചമിൻ തോമസ്, എൻ എ ജോസ്, അഡ്വ. ബിനു വി ഈപ്പൻ, വിശാഖ് വെൻപാല, ബെന്നി സ്കറിയ, ജോസ് വി ചെറി, മുഹമ്മദ് അഷറഫ്, മത്തായി കെ ഐയ്പ്പ്, സലിം നിരണം, അഭിലാഷ് വെട്ടിക്കാടൻ, ബാബു പുത്തൂപ്പള്ളിൽ, വർഗീസ് എം അലക്സ്, ജെസ്സി മോഹൻ, പി തോമസ് വർഗീസ്, മോഹൻ മത്തായി, രാജൻ കെ വർഗീസ്, ജോളി ഈപ്പൻ, ജോളി ജോർജ്, രാഖി രാജപ്പൻ, ലിജോ പുളിമ്പള്ളിൽ, കുമാർ എം കെ, രാജു വെട്ടതുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.