പരുമല: വൈദികശ്രേഷ്ഠരുടെയും ബസ്‌ക്യോമ്മോമാരുടെയും കൂട്ടായ്മയായ ‘സ്നേഹക്കൂട്ടിന്റെ’ രണ്ടാം സമ്മേളനം പരുമല സെമിനാരി ചാപ്പലില്‍ നടന്നു. സെമിനാരി മാനേജര്‍ കെ.വി.പോള്‍ റമ്പാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.
വൈദിക സംഘം ജനറല്‍ സെക്രട്ടറി ഫാ.ഡോ.നൈനാന്‍ വി.ജോര്‍ജ്ജ്, ഫാ. സഖറിയാ പനയ്ക്കാമറ്റം കോര്‍ എപ്പിസ്‌കോപ്പാ, മോബാ ജനറല്‍ സെക്രട്ടറി റെയ്ച്ചല്‍ പി.ജോസ്, ജെസ്സി വറുഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഫാ.സഖറിയാ തോമസ് പുതുപ്പള്ളി ധ്യാനം നയിച്ചു.