Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKottayamആശാസമരത്തെ അനുഭാവപൂർവ്വം...

ആശാസമരത്തെ അനുഭാവപൂർവ്വം കാണണം : പരിശുദ്ധ കാതോലിക്കാബാവാ

കോട്ടയം :  തിരുവനന്തപുരം സെക്രട്ടറിയറ്റ് പടിക്കൽ ആശാ പ്രവർത്തകർ നടത്തുന്ന സമരത്തെ അധികാരികൾ അനുഭാവപൂർവ്വം കാണണമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പരിശുദ്ധ കാതോലിക്കാബാവായുടെ പ്രതികരണം. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ.

“നാട്ടിൽ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ വേതനം നമുക്ക് അറിയാം. അവരേക്കാൾ മോശം സാഹചര്യത്തിലൂടെയാണ്  ആശാ വർക്കർമാർ കടന്നുപോകുന്നത്. മഹാമാരിക്കാലത്ത് അവർ ചെയ്ത സേവനങ്ങൾ മലയാളിക്ക് മറക്കാനാകില്ല. നമ്മുടെ നാട്ടിലെ ഒരു മിനി നഴ്സായിട്ടുപോലും ആശാ പ്രവർത്തകരെ കാണാം. സാമൂഹിക ജീവിതത്തിൽ അവർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പ്രത്യേകിച്ചും വീട്ടമ്മമാരാണ്, കുടുംബത്തിന്റെ വിഷമതകൾ മുഴുവൻ ഉള്ളിൽപ്പേറി ജീവിക്കുന്നവർ. ഓരോ കുടുംബത്തിന്റെയും നട്ടെല്ലാണ് അവർ. അതുകൊണ്ടുതന്നെ ആ സമരത്തെ അധികാരികൾ  അനുഭാവപൂർവ്വം  കാണണമെന്നാണ് സഭയുടെ നിലപാട്.” 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ച് ആട്ടോ തൊഴിലാളികൾ.

തിരുവനന്തപുരം: നഗരത്തിലെ നൂറുകണക്കിന് ഓട്ടോറിക്ഷാ തൊഴിലാളികൾ തിരുവനന്തപുരം പ്രസ് ക്ലബിന് സമീപം ഒരുമിച്ച് ചേർന്ന് തിരുവനന്തപുരം പാർലമെൻറ് യുഡിഎഫ് സ്ഥാനാർഥി ഡോ: ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചു. പെട്രോൾ, ഡീസൽ വില വർധനയും,വർദ്ധിപ്പിച്ച നികുതികളും...

അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം – ജില്ല കളക്ടർ

ആലപ്പുഴ: ജില്ലയിലെ വിവിധ വകുപ്പുകളുടെ ഉടമസ്തതയിലുള്ള വസ്തുവിൽ നിൽക്കുന്ന അപകടകരമായ മരങ്ങളും മരച്ചില്ലകളും അടിയന്തിരമായി മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാൻ വിവധ വകുപ്പുകളുടെ  മേധാവി‌മാരെ ചുമതലപ്പെടുത്തി ജില്ല കളക്ടർ ഉത്തരവായി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത...
- Advertisment -

Most Popular

- Advertisement -