ന്യൂഡൽഹി : ഗ്യാൻവാപിയിൽ ഹിന്ദുക്കളുടെ പൂജ തുടരാൻ സുപ്രീംകോടതി അനുമതി നൽകി . പൂജ അനുവദിച്ച ജില്ലാ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചത് ചോദ്യം ചെയ്താണ് പള്ളി കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്.തെക്കൻ നിലവറയിലെ പൂജ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
നമസ്കരിക്കാനും പ്രാർത്ഥിക്കാനുമായി ജ്ഞാൻവാപിയുടെ വടക്കുവശത്ത് നിന്ന് മുസ്ലീങ്ങൾക്ക് പ്രവേശിക്കാമെന്നും നിലവറയിൽ പൂജ നടത്താൻ തെക്കുവശം വഴി കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റിലെ പുരോഹിതർക്ക് പ്രവേശിക്കാമെന്നും കോടതി അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് ഹിന്ദു വിഭാഗത്തിന് കോടതി നോട്ടീസ് അയച്ചു.ജൂലൈയില്‍ കേസില്‍ അന്തിമവാദം കേള്‍ക്കും.