ന്യൂഡൽഹി : ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.സുപ്രീംകോടതി വിധി എതിരായാൽ സിദ്ദിഖ് കീഴടങ്ങിയേക്കും.സിദ്ദിഖിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് ഹാജരാകുന്നത്.ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്രശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ സിദ്ദിഖ് ഒളിവിൽപോയിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്.അതേസമയം, സിദ്ദിഖും പൊലീസും ഒത്തു കളിക്കുന്നതായി പരാതിക്കാരി ആരോപിച്ചു.സിദ്ദിഖിന് ഒളിവിൽ പോകാനും തെളിവുകൾ നശിപ്പിക്കാനും പൊലീസ് സമയം നൽകിയെന്നും പരാതിക്കാരി ആരോപിക്കുന്നു.