Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsപൂക്കൾ നിറയും...

പൂക്കൾ നിറയും ഗ്രാമം പദ്ധതി വിളവെടുപ്പ്  നടത്തി

പന്തളം: തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവൻ മുഖേന നടപ്പിലാക്കിയ പൂക്കൾ നിറയും ഗ്രാമം പദ്ധതിയുടെ വിളവെടുപ്പ്  ഉദ്ഘാടനം പ്രസിഡൻ്റ് എസ് രാജേന്ദ്രപ്രസാദ് നിർവ്വഹിച്ചു. രാജ്ഭവനത്തിൽ ഉഷാ രാജൻ എന്ന കർഷകയുടെ പൂന്തോട്ടത്തിലാണ് വിളവെടുപ്പ് നടത്തിയത്.

ആറ് ഹെക്ടർ സ്ഥലത്ത് 34 കർഷകർ ചേർന്നാണ് ബന്ദിപ്പൂ കൃഷി നടത്തിയത്. ഓണത്തിന് പഞ്ചായത്തിൽ ആവശ്യമായ പൂവ് ലഭ്യമാക്കി കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനാണ് പദ്ധതി ആരംഭിച്ചതെന്ന് പ്രസിഡന്റ്‌ പറഞ്ഞു. വൈസ് പ്രസിഡൻ്റ് റാഹേൽ, അംഗങ്ങളായ പ്രിയാ ജ്യോതികുമാർ , ശ്രീവിദ്യ, ആസിസ്റ്റൻ്റ് കൃഷി ഓഫീസർ സന്തോഷ്, കൃഷി അസിസ്റ്റൻ്റ് റീന കർഷകർ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

അമ്പലപ്പുഴ : കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ വിജയലക്ഷ്മി(48)യുടെ മൃതദേഹം കണ്ടെത്തി. പ്രതിയായ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രന്റെ (50) വീടിനു സമീപം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. ഹാർബറിൽ ഒരുമിച്ച് ജോലി ചെയ്തവരാണ്...

സ്വാന്തന പരിചരണം ദൈവീകമായ ശുശ്രൂഷ : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : രോ​ഗികളെ ഭവനങ്ങളിൽ സന്ദർശിച്ച് സ്വാന്തന പരിചരണം നൽകുന്നത് ദൈവീകമായ ശുശ്രൂഷയും സമൂഹത്തിന്റെ ആദരവ് ലഭിക്കേണ്ട മഹത്തായ കർമ്മവുമാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. അന്താരാഷ്ട്ര സ്വാന്തന...
- Advertisment -

Most Popular

- Advertisement -