Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaപൊതുമരാമത്ത് വകുപ്പ്...

പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത നിർമാണങ്ങൾ സമയബത്തിതമായി പൂർത്തിയാക്കും- മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു നടത്തുന്ന എല്ലാ നിർമാണ പദ്ധതികളും സമയബത്തിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പുന്നമട-നെഹ്റു ട്രോഫി പാലം നിർമാണം സമയബന്ധിതമായി തന്നെ പൂർത്തിയാക്കാൻ നേരിട്ട് ഇടപെടുമെന്നും പുന്നമട-നെഹ്റു ട്രോഫി പാലം നിർമാണം ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു.

അഞ്ചു വർഷത്തിനുള്ളിൽ 100 പാലങ്ങൾ നിർമ്മിക്കും എന്നതായിരുന്നു ഈ സർക്കാർ അധികാരത്തിലേറിയപ്പോൾ ലക്ഷ്യം വെച്ചത്. എന്നാൽ മൂന്നേകാൽ വർഷം കൊണ്ട് തന്നെ 100 പാലങ്ങൾ എന്ന ലക്ഷ്യത്തിലെത്താൻ സാധിച്ചതായി മന്ത്രി പറഞ്ഞു. നാടിനെ വികസനത്തിലേക്ക് നയിക്കുന്നവയാണ്  പാലങ്ങൾ. അവ സമയബന്ധിതമായി പൂർത്തിയാക്കാനായി എല്ലാ മാസവും പ്രത്യേകം യോഗം ചേർന്നുകൊണ്ടാണിത് സാധമായത്. ഭരണാനുമതി ലഭിച്ചവയ്ക്ക് സാങ്കേതികാനുമതി ലഭിക്കാനും സാങ്കേതികാനുമതിയായവ ടെൻഡർ നടപടികളിലേക്ക് കടക്കാനും പ്രവർത്തി ആരംഭിച്ചവ സമയബന്ധിതമായി പണി പൂർത്തിയാക്കാനും പ്രത്യേകം ശ്രദ്ധചെലുത്തിയതായും മന്ത്രി പറഞ്ഞു.

പുന്നമട ജെട്ടിക്ക് സമീപം നടന്ന ചടങ്ങിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷനായി. നഗരസഭ അധ്യക്ഷ കെ.കെ.ജയമ്മ, ജില്ല കളക്ടർ അലക്സ് വർഗീസ്, നഗരസഭ ഉപാധ്യക്ഷൻ പി.എസ്.എം. ഹുസൈൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ എം.ആർ. പ്രേം, കൗൺസിലർമാരായ ജി. ശ്രീലേഖ, സൗമ്യരാജ്, മുൻ എം.പി. ടി.ജെ. ആഞ്ചലോസ്, മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ആർ. നാസർ, കിഫ്ബി പ്രോജക്ട് ഡയറക്ടർ എം.അശോക് കുമാർ, എക്സിക്യൂട്ടീവ് എഞ്ചിനിയർ റിജോ തോമസ് മാത്യു, ടീം ലീഡർ പി.ആർ. മഞ്ജുഷ മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സർഗ്ഗോത്സവം സമാപിച്ചു

ആറന്മുള : കോട്ട വിവേകാനന്ദ കേന്ദ്രം ടാഗോർ ഗ്രന്ഥശാലയുമായി സഹകരിച്ച് സംഘടിപ്പിച്ച 22-ാം മത് കുട്ടികളുടെ   ദ്വിദിന വേനൽ കളരി (സർഗ്ഗോത്സവം ) സമാപിച്ചു. കഥയരങ്ങ്, അറിവരങ്ങ്, പാട്ടരങ്ങ് എന്നിവയിൽ കൂടി കുട്ടികൾക്ക്...

ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ഇടുക്കി : മറയൂരിൽ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു .മറയൂർ ചമ്പക്കാട്ടിൽ വിമൽ (57) ആണ് മരിച്ചത്.ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം.ഫയർ ലൈൻ ഇടാൻ പോകുന്നതിനിടെയാണ് വിമലടങ്ങുന്ന ഒൻപതു പേരുടെ സംഘം...
- Advertisment -

Most Popular

- Advertisement -