സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള സ്വദേശിനി 35 കാരിയായ വീട്ടമ്മയുടെ പരാതിയിൽ കൊല്ലമുള സ്വദേശിയായ ഭർത്താവിനെ ആണ് വെച്ചുച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി വെള്ളിയാഴ്ചയാണ് മരിച്ചത്.
പെരുന്തേനരുവിയ്ക്ക് സമീപം വാടക വീട്ടിൽ വച്ച് മേയ് 28 മുതൽ ജൂൺ 15 വരെ വിവിധ ദിവസങ്ങളിൽ പീഡിപ്പിച്ചുവെന്ന് കാട്ടി യുവതി 19 ന് പൊലീസിൽ പരാതി നൽകിയിരുന്നു.രോഗം കാരണം ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച യുവതിയെ കട്ടിലിൽ നിന്ന് തള്ളി താഴെയിട്ട് മൃഗീയമായി മർദിച്ചുവെന്നും പരാതിയിൽ യുവതി സൂചിപ്പിച്ചിരുന്നു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കാൻസർ വാർഡിൽ കഴിഞ്ഞിരുന്ന യുവതിയിൽ നിന്ന് വെച്ചൂച്ചിറ പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് ഭർത്താവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്