റാന്നി: ഇടക്കുളം- അപ്പിമുക്ക് തിരുവാഭരണ പാതയിൽ നിരന്തരം തടി ലോറിയിൽ കയറ്റി റോഡ് നാമാവിശേഷമാക്കുന്നതായി പരാതി. വർഷങ്ങൾ പ്രയത്നിച്ചാണ് തിരുവാഭരണ പാതയുടെ മോചനം സാദ്ധ്യമാക്കിയത്. റീ ബിൽഡ് കേരള ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് ഗതാഗതം സാധ്യമാക്കിയ തിരുവാഭരണ പാതയിൽ ആണ് ഈ കടും കൈ ചെയ്യുന്നത്.
അവിടെ റോഡ്കൾ എല്ലാം പഞ്ചായത്തിനെയാണ് ഏൽപ്പിച്ചിട്ടുള്ളത്. തിരുവാഭരണ പാതയിൽ നിരന്തരം കൈയ്യേറ്റവും, റോഡ് നശിപ്പിക്കലിനും കാരണം റോഡ് മിക്കതും തകർന്ന അവസ്ഥയിലാണ്.
ബന്ധപ്പെട്ടവർ അന്വേഷിച്ച് ഉടൻ നടപടി എടുത്ത് പരിഹാരം കാണണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.