Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamതിരുനക്കര പകൽപ്പൂരം...

തിരുനക്കര പകൽപ്പൂരം :  തിങ്കളാഴ്ച കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം 

കോട്ടയം : തിരുനക്കര പകൽപ്പൂരം നടക്കുന്നതിനാൽ തിങ്കളാഴ്ച(23)  ഉച്ചക്ക് 2 മണി മുതല്‍ കോട്ടയം നഗരത്തിലും പരിസരത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

എം.സി റോഡിൽ നാട്ടകം ഭാഗത്തുനിന്നും മെഡിക്കല്‍ കോളേജ്, ഏറ്റുമാനൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ സിമൻ്റ് കവലയില്‍നിന്നും തിരിഞ്ഞ് പാറേച്ചാല്‍ ബൈപ്പാസ്, തിരുവാതുക്കല്‍, കുരിശുപള്ളി, അറത്തൂട്ടി വഴി ചാലുകുന്നിലെത്തി ഇടത്തേക്ക് തിരിഞ്ഞ് പോകേണ്ടതും, കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരുവാതുക്കല്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ഇല്ലിക്കല്‍ വഴി പോകേണ്ടതുമാണ്. 

എം.സി. റോഡ് നാട്ടകം ഭാഗത്തുനിന്നും കഞ്ഞിക്കുഴി, മണര്‍കാട്, പുതുപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ മണിപ്പുഴ ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് കടുവാക്കുളം, കൊല്ലാട് വഴി പോകേണ്ടതാണ്.

നാഗമ്പടം ഭാഗത്തുനിന്നും വരുന്ന എം.സി. റോഡ് പോകേണ്ട വാഹനങ്ങള്‍ സിയേഴ്സ് ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കുര്യന്‍ ഉതുപ്പ് റോഡ്‌, ലോഗോസ് ജംഗ്ഷന്‍ വഴി ചന്തക്കവലയിലെത്തി മാര്‍ക്കറ്റ് വഴി കോടിമത ഭാഗത്തേക്ക് പോകണം.

കുമരകം ഭാഗത്തുനിന്നും വരുന്ന ബസ്സുകള്‍ ബേക്കര്‍ ജംഗ്ഷനില്‍നിന്നും സിയേഴ്സ് ജംഗ്ഷന്‍ വഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്ക് പോകേണ്ടതാണ്.

നാഗമ്പടം ബസ് സ്റ്റാന്റില്‍ നിന്നും കാരാപ്പുഴ, തിരുവാതുക്കല്‍, തിരുവാര്‍പ്പ് ഭാഗത്തേക്ക് പോകേണ്ട ബസ്സുകള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി അറത്തൂട്ടി വഴി തിരുവാതുക്കല്‍ ഭാഗത്തേക്ക് പോകണം.

കെ. കെ. റോഡ് വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങള്‍  കഞ്ഞിക്കുഴി ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ദേവലോകം, കടുവാക്കുളം വഴിയും, പ്രൈവറ്റ് ബസ്സുകള്‍ കളക്ട്രേറ്റ്, ലോഗോസ്, ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പ് റോഡുവഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്കും പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരക്കെ മഴ : 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത .4 ജില്ലകളിൽ ഓറഞ്ച് അലേർട്ട് ഉണ്ട് .കാസര്‍കോഡ് ,കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ബാക്കി 10 ജില്ലകളിലും യെല്ലോ മുന്നറിയിപ്പുമുണ്ട്....

ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്ക് മടങ്ങും

ന്യൂഡൽഹി : 18 ദിവസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ഇന്ത്യയുടെ ശുഭാംശു ശുക്ലയും ആക്സിയം 4 ദൗത്യസംഘാംഗങ്ങളും ഇന്ന് ഭൂമിയിലേക്ക് യാത്ര തിരിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടരയോടെ ആക്സിയം 4 സംഘം...
- Advertisment -

Most Popular

- Advertisement -