Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല മുൻസിപ്പൽ...

തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയം പുനരുദ്ധരിക്കണം: ഹ്യൂമൻ റൈറ്റ് സ് ഒബ്സർവേഴ്സ് സൊസൈറ്റി

തിരുവല്ല: കായികതാരങ്ങൾക്ക് പരിശീലനത്തിന് ഉപയോഗപ്പെടുത്താൻ തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയം അടിയന്തരമായി പുനരുദ്ധരിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി തിരുവല്ല താലൂക്ക് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.

ഒരാൾ പൊക്കത്തിൽ വളർന്നുനിൽക്കുന്ന പുല്ല് അടിയന്തരമായി വെട്ടി മാറ്റണം. ട്രാക്കിൽ മരങ്ങളും കാടുകളും വളർന്നുനിൽക്കുന്നു. ഗ്യാലറികളിൽ കയറാൻ പോലും സാധിക്കാത്ത അവസ്ഥയാണ്.സംസ്ഥാന സ്കൂൾ കായികമേളയിലും സംസ്ഥാന കായികമേളകളിലും ജില്ല പിന്നോട്ട് പോകുന്നതിന്റെ പ്രധാന കാരണം മതിയായ കളി സ്ഥലങ്ങളും പരിശീലനങ്ങളും ലഭിക്കാത്തതാണെന്നും എത്രയും വേഗം നഗരസഭയും ജില്ലയിലെ ജനപ്രതിനിധികളും മുൻകൈയെടുത്ത് തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയം താരങ്ങൾക്ക് പരിശീലനത്തിന് പ്രയോജനപ്പെടും വിധം പുനരുദ്ധരിക്കണമെന്നും ഹ്യൂമൻ റൈറ്റ് ഒബ്സർവേഴ്സ് സൊസൈറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് കുര്യൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് റോയി വർഗീസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. സൈജു വർഗീസ്, ഉദയകുമാർ, കുഞ്ഞമ്മ ജോൺസൺ,വർഗീസ് എബ്രഹാം, ഉദയ കുമാർ, പോൾ കുറ്റൂർ, വി ആർ രാജേഷ്മ,ണികണ്ഠൻ നായർ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തകഴിയിൽ അമ്മയും മകളും മരിച്ചത്  മാനസിക സമ്മർദ്ദമെന്ന് സൂചന

ആലപ്പുഴ: തകഴിയിൽ അമ്മയും മകളും മരിച്ചത് എസ്എസ്എൽസി പരീക്ഷയിൽ ഉത്തരം തെറ്റിയത് മൂലമുള്ള മാനസിക സമ്മർദ്ദമെന്ന്  സൂചന. തകഴി പഞ്ചായത്ത് ഏഴാം വാർഡിൽ കേളമംഗലം വിജയനിവാസിൽ പരേതരായ ഗോപാലകൃഷ്ണ പിള്ളയുടെയും വിജയലക്ഷ്മിയുടെയും മകൾ...

മെഡിക്കൽ മിഷൻ ആശുപത്രിക്ക് എൻ എ ബി എച്ച് എമർജൻസി സർട്ടിഫിക്കേഷൻ ലഭിച്ചു

തിരുവല്ല:തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിക്ക് എൻ എ ബി എച്ച് എമർജൻസി സർട്ടിഫിക്കേഷൻ ലഭിച്ചു. എമർജൻസി ചികിത്സയിലെ മികവിന്റെയും കൃത്യതയുടെയും രോഗീ സുരക്ഷയുടെയും ഉന്നത നിലവാരത്തിനുള്ള അംഗീകാരമായ എൻ എ ബി എച്ച്...
- Advertisment -

Most Popular

- Advertisement -