ന്യൂഡൽഹി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ് ലിങ്ക് അല്ലെങ്കിൽ ആപ്പ് വഴി ഫണ്ട് ക്ലെയിം ചെയ്യുന്നതിനോ ഉപഭോക്താക്കൾക്ക് ഇനി എംകാഷ് ഉപയോഗിക്കാൻ കഴിയില്ല എന്നാണ് ഇതിനർത്ഥം.
മൂന്നാം കക്ഷി ഗുണഭോക്താക്കൾക്ക് പണം കൈമാറുന്നതിനായി യുപിഐ, ഐഎംപിഎസ്, നെഫ്റ്റ്, ആർടിജിഎസ് പോലുള്ള സുരക്ഷിതവും വ്യാപകമായി ഉപയോഗിക്കുന്നതുമായ ഡിജിറ്റൽ പേയ്‌മെന്റ് ഓപ്ഷനുകളിലേക്ക് മാറാൻ എസ്‌ബിഐ ഔദ്യോഗിക വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് എസ്‌ബിഐ എംകാഷ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം , ലോഗിൻ ചെയ്യുന്നതിനായി ഒരു എംപിഎൻ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്ത എംപിഎൻ ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് എസ്‌ബിഐ എംകാഷ് ആപ്പിൽ ലോഗിൻ ചെയ്യാൻ കഴിയും.
എംകാഷ് വഴി എസ്‌ബിഐ ഉപഭോക്താക്കൾക്ക് OnlineSBI അല്ലെങ്കിൽ State Bank Anywhere വഴി അയച്ച പണം ക്ലെയിം ചെയ്യാൻ കഴിയുന്നു. ഈ സേവനം ഉപയോഗിച്ച്, ഇന്റർനെറ്റ് ബാങ്കിംഗ് ഉള്ള ഏതൊരു എസ്‌ബിഐ ഉപഭോക്താവിനും അവരെ ഗുണഭോക്താവായി രജിസ്റ്റർ ചെയ്യാതെ തന്നെ, സ്വീകർത്താവിന്റെ മൊബൈൽ നമ്പറോ ഇമെയിൽ ഐഡിയോ ഉപയോഗിച്ച് മറ്റൊരാൾക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ കഴിയും.






