Friday, April 3, 2026
No menu items!

subscribe-youtube-channel

HomeNewsഈ മാസത്തെ...

ഈ മാസത്തെ ക്ഷേമ പെൻഷൻ : 1,050 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം : ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം തുടങ്ങും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 2,000 രൂപവീതം പെൻഷൻ ലഭിക്കുക.

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും.

ഈ സർക്കാർ ഇതുവരെ 49,433.83 കോടി രൂപയാണ് ക്ഷേമ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തത്. ഇപ്പോൾ പ്രതിമാസം 1,050 കോടിയോളം രൂപയാണ് പെൻഷനായി നൽകുന്നത്. നിലവിൽ ഒരു വർഷം ക്ഷേമ പെൻഷൻ വിതരണത്തിന് വേണ്ടിവരുന്നത് 14,500 കോടി രൂപയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവ്

അടൂർ: പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചു. കന്യാകുമാരി വിളവൻ കോട് അടയ്ക്കാക്കുഴിയിൽ അനീഷ് രാജേന്ദ്രനെ...

സെക്കൻഡ് ഹാൻഡ് കാർ വിൽപ്പനയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്

കോട്ടയം: സെക്കൻഡ് ഹാൻഡ് കാർ വിൽപ്പനയുടെ പേരിലുള്ള ഓൺലൈൻ തട്ടിപ്പിൽ നിന്നും കോട്ടയം സ്വദേശികൾ രക്ഷപെട്ടു. സെക്കൻഡ് ഹാൻഡ് ബെലോനോ വിൽപ്പനയ്ക്ക് ഉണ്ട് എന്ന് കാട്ടി സോഷ്യൽ മീഡിയയിൽ പരസ്യം നൽകിയാണ് തട്ടിപ്പിന്...
- Advertisment -

Most Popular

- Advertisement -