തിരുവല്ല: എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: ടി എം തോമസ് ഐസക്കിൻ്റെ മുഖാമുഖം പരിപാടിയും റോഡ്ഷോയും ശനിയാഴ്ച തിരുവല്ല അസംബ്ലി മണ്ഡലത്തിൽ നടക്കുന്നു . പ്രചരണ പരിപാടിയുടെ ഭാഗമായുള്ള മുഖാമുഖം രാവിലെ 8.30 ന് വെണ്ണിക്കുളത്ത് തുടങ്ങി .9 ന് മല്ലപ്പള്ളി ട്രിനിറ്റി ഹാളിലും 9.30 ന് കുന്നന്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും 10.30 ന് തിരുവല്ല ഗവൺമെൻ്റ് എംപ്ലോയിസ് സഹകരണ ബാങ്ക് ഹാളിലും 11.30 ന് നെടുമ്പ്രം മലയിത്ര എസ്എൻഡിപി ഹാളിലും നടന്നു.2 ന് പെരിങ്ങര ഇളമൺ ഹെറിറ്റേജിലും, 2.30 ന് കടപ്ര ജോർജ്കുട്ടിയുടെ ഭവനത്തിലും, 3 ന് നിരണം വൈഎംസിഎ ഹാളിലും മുഖാമുഖം പരിപാടി നടക്കും.
തുടർന്ന് വൈകിട്ട് 4ന് പരുമലയിൽ നിന്ന് തിരുവല്ലയിലേക്ക് റോഡ് ഷോ ആരംഭിക്കും. കടപ്ര, പൊടിയാടി, പെരിങ്ങര, അഴിയടത്തു ചിറ, വേങ്ങൽ, ഇടിഞ്ഞില്ലം, മുത്തൂർ, കിഴക്കൻമുത്തൂർ, കവിയൂർ, മനക്കച്ചിറ, കുറ്റൂർ, തിരുമൂലപുരം എന്നിവിടങ്ങളിലൂടെ വൈകിട്ട് തിരുവല്ല ടൗണിൽ സമാപിക്കും.