Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaതോട്ടപ്പള്ളി പൊഴി...

തോട്ടപ്പള്ളി പൊഴി മുറിക്കൽ : ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു

ആലപ്പുഴ : ജില്ലയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ തോട്ടപ്പള്ളി പൊഴി മുറിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് പൊഴിമുഖം സന്ദർശിച്ചു. പൊഴി മുറിക്കുന്നതോടെ മാത്രമേ കിഴക്കൻ മേഖലകളിൽ നിന്നും കുട്ടനാട്ടിൽ എത്തുന്ന വെള്ളം കടലിലേക്ക് ഒഴുക്കി കളയാൻ സാധിക്കൂ.ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കളക്ടർ ജലസേചന വകുപ്പിന് നൽകി.

പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദർശനൻ,  ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സി പ്രേംജി, അമ്പലപ്പുഴ തഹസിൽദാർ എസ് അൻവർ  തുടങ്ങിയവരും സന്ദർശനത്തിൽ കളക്ടറോടൊപ്പമുണ്ടായിരുന്നു.

അതേസമയം കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ കപ്പൽ ചരിഞ്ഞു കണ്ടെയ്നറുകൾ കടലിലേക്ക് വീണതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ. കണ്ടെയ്‌നറുകകൾ തീരത്തടിഞ്ഞാൽ സ്‌പർശിക്കരുത്. വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും കളക്ടർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോവിഡ്, സ്വയം പ്രതിരോധം പ്രധാനം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ...

ശബരിമലയിൽ ഇനി  ഫ്രഷ് അരവണമാത്രം: നിർമ്മാണ യൂണിറ്റിന്റെ  ശേഷികൂട്ടും

തിരുവനന്തപുരം: ശബരിമല തീർഥാടനം തുടങ്ങുന്നതിന് ഒരുമാസംമുൻപേ അരവണ തയ്യാറാക്കുന്ന പതിവ് ദേവസ്വം ബോർഡ് നിർത്തുന്നു. നിർമാണപ്ലാന്റിന്റെ ശേഷികൂട്ടി ആവശ്യാനുസരണം 'ഫ്രഷ്' അരവണ തയ്യാറാക്കി വിൽക്കാനാണ് തീരുമാനം. 200 കോടിരൂപയാണ് കഴിഞ്ഞ തീർഥാടനത്തിൽ അരവണയുടെ വിറ്റുവരവ്....
- Advertisment -

Most Popular

- Advertisement -