Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ ഒരു...

പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; വീട്ടമ്മ മരിച്ചു

പത്തനംതിട്ട : പത്തനംതിട്ട കൊടുമണ്ണിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വീട്ടമ്മ ലീല (48) മരിച്ചു .അമിതമായി ഗുളികകൾ കഴിച്ച ലീലയുടെ ഭർത്താവ് നീലാംബരനെയും മകൻ ദിപിനെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം .

ഒന്നിലധികം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇവർ വായ്പ്പയെടുത്തിരുന്നു.സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിലെത്തി ഭീക്ഷണിപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിച്ചു . മകനും ഭർത്താവും ഉറങ്ങിക്കിടക്കുന്ന സമയത്ത് ലീല വീട്ടിലെ കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. രാവിലെ ലീലയെ മരിച്ച നിലയിൽ കണ്ട മകനും ഭർത്താവും ​അമിതമായി ​ഗുളികകൾ കഴിക്കുകയായിരുന്നുവെന്നാണ് വിവരം . ഇവരുടെ മറ്റൊരു മകൻ എറണാകുളത്ത് ജോലി ചെയ്യുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒരു ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി ബീഹാർ സ്വദേശി പോലീസ് പിടിയിൽ

മാവേലിക്കര : മാവേലിക്കര പോലിസ് നടത്തിയ പരിശോധനയിൽ ഒരു ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ. ബീഹാർ ചമ്പാരൻ സ്വദേശിയായ റുപ് നാരായണൻ റാവുത്ത് (46) ആണ്  പിടിയിലായത്. ഇയാളുടെ...

നഷ്ടം മറക്കാൻ കാതോലിക്കാബാവായുടെ സമ്മാനമെത്തി : കുരുന്നുകളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു

തിരുവനന്തപുരം :  നട്ടുനനച്ച് വളർത്തിയ പച്ചക്കറികൾ വിളവെടുപ്പിന് മുൻപ് മോഷണം പോയതിന്റെ സങ്കടത്തിലായിരുന്ന തൈക്കാട്  ഗവ.എൽ.പി.സ്ക്കൂളിലെ കുട്ടികൾക്ക് നൽകിയ വാക്ക് പാലിച്ച് ഓർത്തഡോക്സ് സഭ.കുഞ്ഞുങ്ങളുടെ സങ്കടത്തെക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ട സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ...
- Advertisment -

Most Popular

- Advertisement -